ഷോപിയാനിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു..!!

15

ഇന്നലെ ഇന്ത്യൻ വ്യോമ സേന നടത്തിയ പ്രത്യാക്രമണത്തിന് ശേഷം ഇന്ന് പുലർച്ചെ 2 മണി മുതൽ ഷോപിയാനിൽ ഇന്ത്യൻ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടങ്ങിയത്.

ശക്തമായ ഏറ്റുമുട്ടലിന് ഒടുവിൽ രണ്ട് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു. ഷോപിയാനിൽ ഒരു വീടിന് ഉള്ളിൽ ആയിരുന്നു ഭീകരർ, ഇവരെ വളഞ്ഞാണ് സൈന്യം ആക്രമണം നടത്തിയത്.

രാവിലെ രണ്ട് മണിക്ക് തുടങ്ങിയ ആക്രമണം, 6 മണിക്കൂർ നീണ്ടു നിന്നു. കൂടാതെ ഇന്ത്യൻ പാക് അതിർത്തിയിൽ നാട്ടുകാരെ മുന്നിൽ നിർത്തി പാകിസ്ഥാൻ സൈന്യം നടത്തിയ മോട്ടോർ ആക്രമണം തുടരുകയാണ്. ഇന്ത്യൻ സൈനികർ ശക്തമായ രീതിയിൽ ആണ് തിരിച്ചടി നൽകി കൊണ്ടിരിക്കുന്നത്.