മകന്റെ ഭാര്യയെ തീകൊളുത്തി കൊല്ലാൻ ശ്രമം; അമ്മായിഅച്ഛന്റെ ചെയ്തികൾ ഞെട്ടിക്കുന്നത്..!!

97

കറുകച്ചാൽ; നാടിനെ ഞെട്ടിക്കുന്ന കൊലപാതക ശ്രമം പുറത്ത്. മകൻ സ്നേഹിച്ചു വിവാഹം കഴിച്ച പെണ്കുട്ടിയെ ആണ് ഭർതൃ പിതാവ് സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമായി പീഡിപ്പിക്കുകയും തുടർന്ന് കൊല്ലാൻ ശ്രമിച്ചതും.

മരുമകളെ തീ കൊളുത്തി ആശുപത്രിയിൽ എത്തിയപ്പോൾ പെണ്കുട്ടി ആദ്യം മൊഴി നൽകിയത് അബദ്ധ വശാൽ മണ്ണെണ്ണ കുപ്പിയിൽ തീ പടർന്ന് എന്നാണ്. എന്നാൽ പിന്നീട് ആണ് കുട്ടി പീഡനങ്ങളുടെ യഥാർത്ഥ മുഖം പൊലീസിന് മുന്നിൽ വിവരിച്ചത്.

മകൻ സ്നേഹിച്ചാണ് യുവതി വിവാഹം കഴിച്ചു കൊണ്ടുവന്നത്. ക​റു​ക​ച്ചാ​ൽ ഉ​ൻപി​ടി കൊ​ച്ചു​ക​ണ്ടം ഞാ​ലി​ക്കു​ഴി ചമ്പക്കര ഗോ​പാ​ല​ൻ (58) ആ​ണ് മ​രു​മ​ക​ളെ തീ ​കൊ​ളു​ത്തി കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​ത്. ഗോ​പാ​ല​ന്‍റ മ​ക​ൻ ഗോ​പ​ന്‍റെ ഭാ​ര്യ പു​തു​പ്പ​ള്ളി സ്വ​ദേ​ശി​നി വി​ജി​ത (23) ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വ​ത്തെ​പ്പ​റ്റി പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ.

ഗോ​പാ​ല​ൻ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് വീ​ട്ടി​ൽ ബ​ഹ​ളം വ​യ്ക്കു​ന്ന​തും വി​ജി​ത​യെ ഉ​പ​ദ്ര​വി​ക്കു​ന്ന​തും പ​തി​വാ​യി​രു​ന്നു. തുടർന്ന് കറന്റ് പോയ സമയത്ത് മെഴുകുതിരി കത്തിച്ചു അടുക്കളയിലേക്ക് പോകുക ആയിരുന്ന വിജിതയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിക്കുക ആയിരുന്നു. രാത്രി ഒമ്പത് മണിക്ക് വിജിതയും ഗോപാലനും തമ്മിൽ വഴക്ക് ഉണ്ടാകുന്നത്. തുടർന്ന് 10 മണിക്ക് വീട്ടിൽ കറന്റ് പോകുന്നത്. അടുക്കളയിൽ എത്തിയ വിജിതയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയും തുടർന്ന് തീ ആളിപ്പടർന്നപ്പോൾ നിലവിളിച്ച വിജിതയുടെ അടുത്തേക്ക് ഭർത്താവും ഭർതൃ മാതാവും എത്തുക ആയിരുന്നു.

https://www.facebook.com/thengakolamedia/videos/383777839066993/?sfnsn=mo

തുടർന്ന് സമീപ വാസികളും ബന്ധുക്കളും ചേർന്ന് വിജിതയെ സ്വകര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ആയിരുന്നു.

മണ്ണെണ്ണ വിളക്ക് മറിച്ചുണ്ടായ അപകടം ആണെന്ന് ആദ്യം മോഴി നൽകിയ വിജിത, പിന്നീട് എസ് ഐയോട് തനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് എന്നാ ആവശ്യപ്പെടുകയും ആദ്യ മൊഴി ഭർതൃ പിതാവിന്റെ ഭീഷണിയെ തുടർന്ന് ആണെന്നും ഇല്ലെങ്കിൽ ആശുപത്രിയിൽ കൊണ്ടുപോകില്ല എന്ന് ഭീഷണിപ്പെടുത്തി എന്നും സത്യാവസ്ഥ ഇതാണ് എന്നും യുവതി പൊലീസിന് മുന്നിൽ പറയുക ആയിരുന്നു.

പലതവണ വഴക്കുകൾ ഉണ്ടായത് മൂലം വാടക വീട്ടിൽ ആയിരുന്നു ഗോപനും വിജിതയും രണ്ടര വയസ്സുള്ള കുട്ടിയും താമസിച്ചിരുന്നത്, തുടർന്ന് ഈ അടുത്ത ദിവസമാണ് ഇവർ ഭർതൃ വീട്ടിൽ എത്തിയത്, ഈ സമയത്താണ് സംഭവം ഉണ്ടാകുന്നത്. ഭർതൃ പിതാവ് ഗോപാലനെ കൊലപാതക കുറ്റം, സ്ത്രീ പീഡന കുറ്റം എന്നിവ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു.

You might also like