പാക്കിസ്ഥാനെ കൈവിട്ട് അമേരിക്കയും ചൈനയും; ഇന്ത്യക്ക് ലോക രാഷ്ട്രങ്ങളുടെ പിന്തുണ..!!

43

പുൽവാമ ഭീകരാക്രമണം നടത്തിയതിൽ പാക് സൈന്യത്തിന്റെ പിന്തുണ പരസ്യമായ രഹസ്യമായി തുടരുമ്പോൾ ഇന്ത്യ ഭീകരർക്ക് മേൽ നൽകിയ തിരിച്ചടിയിൽ മറുപടി നൽകാൻ പോലും കഴിയാതെ തകർന്ന അവസ്ഥയിൽ ആണ് പാകിസ്ഥാൻ.

പാകിസ്ഥാന് യുദ്ധ വിമാനങ്ങളും ആയുധങ്ങളും അടക്കം നൽകുന്ന ചൈന, ഇന്ത്യയുടെ തിരിച്ചടിയിൽ സംയമനം പാലിക്കണം എന്നാണ് നിർദ്ദേശിച്ചത്. ചൈനക്ക് പാകിസ്ഥാനെ പിന്തുണ നൽകാൻ ആഗ്രഹം ഉണ്ടെങ്കിൽ കൂടി അത് പരസ്യമാക്കാൻ ക
കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. ഇന്ത്യ ആക്രമണം നടത്തിയത് ഭീകരതക്ക് മുകളിൽ ആയത് കൊണ്ട് തന്നെ പാകിസ്ഥാന് ഇന്ത്യക്ക് മേൽ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. അതുപോലെ ചൈന പാകിസ്ഥാന് പിന്തുണ നൽകിയ ചൈനയുടെ ഏറ്റവും വലിയ ഇറക്കുമതി രാഷ്ട്രമായ ഇന്ത്യയുമായുള്ള ബന്ധം ഇല്ലാതെ ആകും, അതുകൊണ്ട് തന്നെ സ്വന്തം കുഴി തോണ്ടി ഒരിക്കലും പാകിസ്ഥാന് പിന്തുണ നൽകാൻ ചൈന മുതിരില്ല എന്നാണ് പരമമായ സത്യം.

ഭീകരതയുടെ മുഖമായി പാകിസ്ഥാൻ തുടരുന്ന ഈ സാഹചര്യത്തിൽ പാകിസ്ഥാന് ഇനി സാമ്പത്തിക സഹായം നൽകില്ല എന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്. ഭീകരര്‍ക്ക് സഹായം നല്‍കുന്ന പാകിസ്ഥാന്റെ സമീപനം മാറുന്നതുവരെ അവര്‍ക്ക് ചില്ലിക്കാശ് നല്‍കില്ലെന്ന് യുഎന്നിലെ മുന്‍ അമേരിക്കന്‍ സ്ഥാനപതി നിക്കി ഹാലി വ്യക്തമാക്കി. 2017-ല്‍ പാകിസ്താന് 100 കോടി ഡോളറിന്റെ യു.എസ്. സഹായമാണ് ലഭിച്ചത്. ഇതില്‍ നല്ലൊരുപങ്കും പോയത് പാക് സൈന്യത്തിനായിരുന്നെന്നും നിക്കി ഹാലി പറഞ്ഞു.

അതിർത്തി കടന്നുള്ള ഭീകരാക്രമണം തടയുക എന്നുള്ളത് ഇന്ത്യയുടെ അവകാശം ആണെന്നും ഇന്ത്യ നടത്തിയ ആക്രമണം ഇന്ത്യയുടെ ഉത്തരവാദിത്വം ആണെന്നും ഫ്രാൻസ് വ്യക്തമാക്കി, സ്വന്തം മണ്ണിൽ ഭീകരത വളർത്തുന്നത് പാകിസ്ഥാൻ ചെയ്യുന്ന ഏറ്റവും മോശം പ്രവർത്തി ആണെന്നും ഫ്രാൻസ് കുറ്റപ്പെടുത്തി.

ഇന്ത്യ ഭീകരതക്ക് എതിരെ നടത്തിയ ആക്രമണത്തിന് ആശംസകൾ നൽകി ഓസ്‌ട്രേലിയയും രംഗത്ത് എത്തിയിരുന്നു.

You might also like