വ്യോമാതിർത്തി ലംഘിച്ച പാക് വിമാനം വെടിവെച്ചിട്ട് ഇന്ത്യൻ സൈന്യം..!!

19

ശ്രീനഗർ; ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച് എത്തിയ മൂന്ന് പാക് വിമാനങ്ങളിൽ ഒന്ന് ഇന്ത്യൻ സൈന്യം വെടിവച്ചിട്ടു. പാകിസ്ഥാൻ ആർമിയുടെ F-16 വിമാനം ആണ് ഇന്ത്യൻ സേന വെടിവെച്ചു വീഴ്ത്തിയത്.

കശ്മീരിലെ നഷോറ സെക്ടറിലെ ലാം വാലി മേഖലയിലായിരുന്നു വ്യോമാതിർത്തി ലംഘിച്ച് പാക് യുദ്ധ വിമാനങ്ങളെത്തിയത്. മൂന്ന് വിമാനങ്ങൾ എത്തിയെന്നാണ് റിപ്പോർട്ട്.

ഇന്നലെ ഇന്ത്യ നടത്തിയ ആക്രമണത്തെ തുടർന്ന് ആണ് ഇപ്പോൾ ആക്രമണ പ്രത്യാക്രമണം നടന്ന് കൊണ്ടിരിക്കുന്നത്. പുൽവാമയിൽ ഭീകരാക്രമണം നടത്തിയതിന് മറുപടി ആയി ആണ് ഇന്ത്യൻ വ്യോമസേന ഇന്നലെ ബാലക്കോട്ടിൽ മിന്നൽ ആക്രമണം നടത്തുകയും തുടർന്ന് മുന്നൂറോളം ഭീകരരെ കൊന്നതും.