ഓപ്പറേഷൻ അശ്വതി അച്ചൂസ്, ചാറ്റിൽ കുടുങ്ങി പ്രതി; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പോലീസ് പൊക്കിയത് ഇങ്ങനെ..!!

89

തൊടുപുഴ; മോഷണ കേസിലെ പ്രതിയെ പോക്കാൻ പോലീസിന്റെ അറ്റകൈ പ്രയോഗം. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി, പ്രതിയുമായി സൗഹൃദം ഉണ്ടാക്കിയ ശേഷം, ചാറ്റിങ്ങിൽ കുടുങ്ങിയ പ്രതി പെണ്കുട്ടിയെ നേരിൽ കാണാൻ എത്തിയപ്പോൾ പോലീസ് പിടിക്കുക ആയിരുന്നു.

നിരവധി മോഷണ കേസുകളിൽ പ്രതിയായ ചുങ്കം കാഞ്ഞിരത്തിങ്കൽ അലക്‌സ് കുര്യൻ ആണ് പൊലീസിന്റെ ഹണി ട്രാപ്പിൽ കുടുങ്ങിയത്.

https://www.facebook.com/thengakolamedia/videos/383777839066993/?sfnsn=mo

2006 മുതൽ നിരവധി മോഷണ കേസുകളിൽ പ്രതിയായിരുന്നു അലക്‌സ് 2010ൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങുകയായിരുന്നു. തുടർന്ന്, വയനാട്ടിലേക്ക് കടന്ന പ്രതി അവിടെ വിവാഹം കഴിഞ്ഞു ജീവിച്ചു വരുമ്പോൾ, അലക്സിന്റെ മോഷണത്തിന് സമാനമായ മോഷണങ്ങൾ വീണ്ടും നടന്നപ്പോൾ ആണ് പോലീസ് ഫോൺ നമ്പർ ട്രാക്ക് ചെയ്ത് അലക്‌സുമായി സോഷ്യൽ മീഡിയയിൽ ബന്ധം സ്ഥാപിച്ചത്.

ഇടുക്കി സൈബർ സെല്ലിൽ ഉള്ള ഉദ്യോഗസ്ഥൻ ആണ് ഈ ഓപ്പറേഷൻ നടത്തിയത്. പെണ്കുട്ടിയെ കാണാൻ എത്തിയ പ്രതിയെ സാഹസികമായി പോലീസ് വയനാട്ടിൽ പിടിക്കുക ആയിരുന്നു.

You might also like