എന്റെ അമ്മക്ക് ഒരായിരം പിറന്നാൾ ആശംസകൾ; മോഹൻലാൽ

316

ഇന്ന് മാതാ അമൃതാനന്ദമയിയുടെ 65ആം പിറന്നാൾ, വലിയ ആഘോഷങ്ങൾ ഇല്ലാതെ ആണ് ഇത്തവണത്തെ ജന്മദിനം മാതാ അമൃതാനന്ദമയി നടത്തുന്നത്. മഹാ പ്രളയം നേരിട്ട കേരളത്തിലെ ജനങ്ങൾക്ക് കൈ താങ്ങാകുന്ന ആയവർക്കും ജീവ ത്യാഗം ചെയ്തവർക്കും അമ്മയുടെ ജന്മദിന വേളയിൽ സഹായങ്ങൾ നൽകും.

പ്രഥമ ശിഷ്യന്‍ സ്വാമി അമൃത സ്വരൂപാനന്ദപുരിയുടെ നേതൃത്വത്തില്‍ അമ്മയുടെ സന്യാസിശിഷ്യരാണ് പാദുകപൂജ നടത്തുക. തുടര്‍ന്ന് അമ്മ ജന്മദിനസന്ദേശം നല്‍കും.

പ്രളയപശ്ചാത്തലത്തില്‍ അമൃതകീര്‍ത്തി പുരസ്‌കാരപ്രഖ്യാപനം മാറ്റിവെച്ചു.സമൂഹവിവാഹവും ക്ഷേമ പെന്‍ഷനുകള്‍, വിദ്യാമൃത സ്‌കോളര്‍ഷിപ്പ് , നിര്‍ധനരോഗികള്‍ക്കുള്ള ചികിത്സാ സഹായം എന്നിവയുടെ വിതരണവുംനടക്കും. ഉച്ചയോടെ അമ്മയുടെ ദര്‍ശനം ആരംഭിക്കും.

അതേ സമയം മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ മാതാ അമൃതാനന്ദമയിക്ക് ഫേസ്ബുക്കിലൂടെ ജന്മദിനാശംസകൾ നേർന്നു.

“എന്റെ അമ്മയ്ക്ക് ഈ മകന്റെ പിറന്നാൾ ആശംസകൾ” ഇങ്ങനെയാണ് മോഹൻലാൽ കുറിച്ചത്

You might also like