എന്റെ സിനിമ ജീവിതത്തിലെ ഏറ്റവും കഠിനമായ പ്രക്രിയ; ലൂസിഫറിനെ കുറിച്ചു പൃഥ്വിരാജ്

48

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധായന്റെ കുപ്പായം അണിയുന്ന ചിത്രമാണ് ലൂസിഫർ. മുരളി ഗോപിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്.

തിരുവനന്തപുരത്ത് നീണ്ട ഒന്നര മാസത്തെ ഷെഡ്യൂളിന് ശേഷം ഒരാഴ്ച അവധി നൽകിയിരിക്കുകയാണ് ലൂസിഫർ ക്രൂവിന്. ചിത്രത്തിന്റെ അടുത്ത ലൊക്കേഷൻ കുടിക്കാനം ആണ്. മഞ്ജു വാര്യർ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

ഇന്ദ്രജിത് സുകുമാരൻ, ടോവിനോ തോമസ്, കലാഭവൻ ഷാജോണ്, ബാല, എന്നിവരും ബോളിവുഡ് താരം വിവേക് ഒബ്രോയ്‌, സാനിയ അയ്യപ്പൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.

തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും കഠിനമായ മേഖലയിലൂടെയാണ് കടന്ന് പോയത് എന്നും ഈ അനുഭവം താൻ ഏറെ ഇഷ്ടപ്പെടുന്നു എന്നും ആണ് പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചത്.

പ്രിത്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

A week more to the next schedule of L. It’s been an absolute privilege to have legends in frame and direct them, and it’s the most intense learning process in cinema that I’ve been part of in my career. Post production of #9 is in progress..and the trailer will soon be out. We hope to bring you a wholesome, new and totally entertaining cinematic experience. ?

ചിത്രത്തിന്റെ റിലീസ് അടുത്ത വർഷമാണ്.

You might also like