പ്രായം പ്രശ്നമല്ല; അയ്യപ്പനെ തൊഴാൻ സ്ത്രീകൾക്കും മല ചവിട്ടാം..!!

25

പുതിയ വിവാദങ്ങൾക്ക് വഴിയൊരുക്കി സുപ്രീംകോടതിയുടെ മറ്റൊരു ചരിത്ര വിധി കൂടി, പ്രായഭേദമെന്യേ സ്ത്രീകൾക്കും ഇനി മുതൽ അയ്യപ്പനെ കാണാൻ ശബരിമല ചവിട്ടാം, ശബരിമലയിൽ സ്ത്രീ പ്രവേശനത്തിന് അനുകൂല വിധിയാണ് സുപ്രീംകോടതി നടത്തിയിരിക്കുന്നത്. കോടതിയെ വിധിയെ അംഗീകരിക്കുന്നു എന്ന് ശബരിമലയിലെ തന്ത്രി കുടുംബമായ താഴമൻ അഭിപ്രായപ്പെട്ടു.

ഇത് സ്ത്രീകളെ ദൈവമായി ആചരിക്കുന്ന നാടാണ്, സ്‌ത്രീകളെ പ്രവേശിപ്പിക്കരുത് എന്ന രീതി അഗീകരിക്കാൻ കഴിയില്ല എന്നും ശരീര ഘടനയുടെ പേരിലുള്ള വിവേചനം അനുവദിക്കാൻ കഴിയില്ല എന്നും ഇത് സ്ത്രീ സമൂഹത്തോടുള്ള ഇരട്ട താപ്പ് ആണ് എന്നും ആയിരുന്നു വാദം. ഈ സാഹചര്യത്തിൽ സ്ത്രീകൾക്ക് എതിരേ ഉള്ള വിലക്ക് സുപ്രീംകോടതി എടുത്തു കളഞ്ഞു. അടുത്ത മാസം ആരംഭിക്കുന്ന മണ്ഡല കാലം മുതൽ സ്ത്രീകൾക്ക് അയ്യപ്പ ദർശനം നടത്താം.

You might also like