കുഞ്ഞാലി മരയ്ക്കാരിലേക്കുള്ള കാസ്റ്റിംഗ് പുരോഗമിക്കുന്നു; പ്രിയദർശന്റെ മകനും അരങ്ങേറ്റം കുറിക്കുന്നു..!!

35

നൂറ് കോടി ബഡ്ജറ്റിൽ ആശിർവാദ് സിനിമാസിനൊപ്പം കോണ്ഫിഡണ്ട് ഗ്രൂപ്പും മൂൺ ഷോട്ട് എന്റർടൈന്മെന്റും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് പ്രിയദർശൻ സംവിധാനം ചെയ്തു മോഹൻലാൽ നായകനാകുന്ന കുഞ്ഞാലിമരയ്ക്കാർ അറബിക്കടലിന്റെ സിംഹം.

നാല് ഭാഷകളിൽ റിലീസ് ചെയ്യാൻ പ്ലാൻ ചെയ്യുന്ന ചിത്രത്തിൽ തെലുങ്ക് താരം നാഗാർജ്ജുന, ബോളിവുഡ് താരം സുനിൽ ഷെട്ടി, തമിഴ് താരം അർജുൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.

കൂടാതെ മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ ആണ് കുഞ്ഞാലി മരയ്ക്കാരിന്റെ ചെറുപ്പ കാലം ചെയ്യുന്നത്. പ്രണവ് നായികയായി എത്തുന്നത് കല്യാണി പ്രിയദർശൻ ആണ്. മോഹന്ലാലിന്റെ നായിക മഞ്ജു വാര്യർ ആണ്. വില്ലൻ, ലൂസിഫർ, ഒടിയൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ഇവർ ഒന്നിക്കുന്ന ചിത്രമാണ്.

നാല് നായികമാരുള്ള ചിത്രത്തിൽ കീർത്തി സുരേഷ് ആണ് മറ്റൊരു നായിക, നാലാമത്തെ നായികയെ ഉടൻ പ്രഖ്യാപിക്കും. മോഹൻലാൽ കുഞ്ഞാലി മരയ്ക്കാർ നാലാമൻ ആയി എത്തുന്ന ചിത്രത്തിൽ കുഞ്ഞാലി മരയ്ക്കാർ ഒന്നാമനായി മധു എത്തുന്നു.

കഴിഞ്ഞ 36 വർഷങ്ങൾ നീണ്ട അഭിനയ ജീവിതത്തിന് ഇടയിൽ മുകേഷ് ആദ്യമായി ഒരു ചരിത്ര സിനിമയുടെ ഭാഗമാകുന്നു, ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള സാമൂതിരിയുടെ വേഷം ചെയ്യുന്നത് മുകേഷാണ്.

കോഴിക്കോട് ആസ്ഥാനമായി ഭരിക്കുന്ന രാജവംശം ആണ് സാമൂതിരിയുടെത്, സാമൂതിരിയുടെ കപ്പൽ പടയുടെ നായകനാണ് കുഞ്ഞാലി മരയ്ക്കാർ.

ഈ ചിത്രത്തിലൂടെ പ്രിയദർശന്റെ മകൻ സിദ്ധാർഥും സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ്. നടൻ ആയി അല്ല സിദ്ധാർഥ് സിനിമയിൽ എത്തുന്നത്, ചിത്രത്തിന്റെ വി എഫ് എക്‌സ് മേൽനോട്ടം വഹിക്കുന്നത് സിദ്ധാർഥ് ആണ്.

സാബു സിറിൾ പ്രൊഡക്ഷൻ ഡിസൈനറും തിരു ക്യാമറമാനും ആയി എത്തുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ഹൈദരാബാദിൽ നംവബർ 15ന് ആരംഭിക്കും

You might also like