താരരാജാവ് മോഹൻലാൽ, മഞ്ഞപ്പടയുടെ ബ്രാൻഡ് അംബാസിഡർ

50

കേരളത്തിന്റെ സ്വന്തം മഞ്ഞപ്പടയുടെ കിറ്റ് ലോഞ്ച് ഇന്ന് വൈകിട്ട് ആറ് മണിക്ക് ബ്ലോഗാട്ടി ഗ്രാന്റ് ഹയാതിൽ വെച്ചു നടന്നു. അഞ്ചാം സീസന്റെ ഒഫീഷ്യൽ കിറ്റ് ലോഞ്ച് ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയത് മോഹൻലാൽ.

ഒരു വലിയ സർപ്രൈസ് ഉണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഒഫീഷ്യൽ പേജിലൂടെ പറഞ്ഞിരുന്നു, അതേ മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം മോഹൻലാൽ ഇനി മുതൽ, കേരള ബ്ലാസ്റ്റേഴ്‌സിന്റെ ബ്രാൻഡ് അംബാസഡർ കൂടിയാണ്. ഇന്ന് നടന്ന ചടങ്ങിൽ ആണ് ഈ പ്രഖ്യാപനം ഉണ്ടായത്.

കഴിഞ്ഞ വർഷം ഓപ്പൺ ആയിട്ടാണ് ജേഴ്‌സി ലൗഞ്ചിങ് ചെയ്തത് എങ്കിൽ ഈ പ്രാവശ്യം ക്ലോസ്ഡ് സെറിമണി ആണ് മാനേജ്മെന്റ് പ്ലാൻ ചെയ്തിരിക്കുന്നത്.
ക്ഷണിക്കപെട്ട അതിഥികൾക്ക് മാത്രമേ കിറ്റ് ലൗച്ചിലേക്ക് പ്രവേശനമുള്ളൂ.
കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികളെ കൂടാതെ മഞ്ഞപ്പട അംഗങ്ങൾക്കും മീഡിയ പ്രവർത്തകർക്കും മാത്രമേ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുള്ളൂ. കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ വർഷത്തെ കിറ്റ് പാർട്ണർ ആയിരുന്ന അഡ്മിറലിന്റെ തന്നെ six5six ആണ് ഈ വർഷത്തെ ബ്ലാസ്റ്റേഴ്‌സിന്റെ കിറ്റ് പാർട്ണർ.

View this post on Instagram

Kerala blasters new ambassador ??

A post shared by The Complete Actor (@thecompleteactor_) on