കേരള ബൽസ്റ്റേഴ്സിന്റെ കിറ്റ് ലോഞ്ച് ഇന്ന്; മോഹൻലാൽ മുഖ്യാതിഥി..!!

15

കേരളത്തിന്റെ സ്വന്തം മഞ്ഞപ്പടയുടെ കിറ്റ് ലോഞ്ച് ഇന്ന് വൈകിട്ട് ആറ് മണിക്ക് ബ്ലോഗാട്ടി ഗ്രാന്റ് ഹയാതിൽ വെച്ചു നടക്കും. അഞ്ചാം സീസന്റെ ഒഫീഷ്യൽ കിറ്റ് ലോഞ്ച് ചടങ്ങിൽ മുഖ്യാതിഥിയായി എത്തുന്നത് മോഹൻലാൽ ആണ്.

കഴിഞ്ഞ വർഷം ഓപ്പൺ ആയിട്ടാണ് ജേഴ്‌സി ലൗഞ്ചിങ് ചെയ്തത് എങ്കിൽ ഈ പ്രാവശ്യം ക്ലോസ്ഡ് സെറിമണി ആണ് മാനേജ്മെന്റ് പ്ലാൻ ചെയ്തിരിക്കുന്നത്.
ക്ഷണിക്കപെട്ട അതിഥികൾക്ക് മാത്രമേ കിറ്റ് ലൗച്ചിലേക്ക് പ്രവേശനമുള്ളൂ.
കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികളെ കൂടാതെ മഞ്ഞപ്പട അംഗങ്ങൾക്കും മീഡിയ പ്രവർത്തകർക്കും മാത്രമേ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുള്ളൂ. കേരള ബ്ലാസ്റ്റേഴ്‌സ്
കഴിഞ്ഞ വർഷത്തെ കിറ്റ് പാർട്ണർ ആയിരുന്ന അഡ്മിറലിന്റെ തന്നെ six5six ആണ് ഈ വർഷത്തെ ബ്ലാസ്റ്റേഴ്‌സിന്റെ കിറ്റ് പാർട്ണർ.

സച്ചിൻ ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരികൾ മുഴുവൻ ഒഴിവാക്കിയത് കഴിഞ്ഞ ദിവസം വാർത്ത ആയിരുന്നു. എന്തായലും വമ്പൻ സർപ്രൈസുകൾ വെളിപ്പെടുത്തുന്നതായിരിക്കും ഇന്നത്തെ ചടങ് എന്നാണ് അറിയാൻ കഴിയുന്നത്.