സ്ട്രെച്ച് മാർക്കുകൾ കളയാൻ പ്രകൃതിദത്ത വഴികൾ..!!

123

ചർമത്തിൽ രൂപപ്പെടുന്ന നേരിയ വരകൾ ആണ് സ്ട്രെച്ച് മാർക്കുകൾ. തടി കൂടിയത്തിന് ശേഷം പെട്ടന്ന് കുറയുമ്പോഴും പ്രസവ ശേഷവുമാണ് കൂടുതലായും സ്ട്രെച്ച് മാർക്കുകൾ കണ്ടുവരുന്നത്. കൂടിയ ശതമാനം സ്ത്രീകൾക്കും പ്രസവ ശേഷമാണ് വയറുകളിൽ സ്ട്രെച്ച് മാർക്കുകൾ കാണുന്നത്. ഇത്തരം മാർക്കുകൾ പൂർണമായും മാറുന്നില്ല എങ്കിലും ആറു മാസം മുതൽ 12 മാസ കാലയളവിൽ സ്ട്രെച്ച് മാർക്കുകൾ മങ്ങിപ്പോകാറുണ്ട്.

എന്നാൽ സ്‌ട്രേച്ചിൽ ശാസ്ത്രീയമായി കളയുന്നത് വളരെ ചിലവേറിയ ഒരു പ്രവർത്തനമാണ്. ക്രീം, ജെൽ, ലോഷൻ, സർജറി എന്നിവയിലൂടെ സ്ട്രെച്ച് മാർക്കുകൾ കളയാൻ കഴിയും എന്ന് പറയുന്നുണ്ട് എങ്കിലും പൂർണമായി മാറാൻ സാധ്യത കുറവാണ്. ചികിത്സ നടത്തിയില്ലെങ്കിലും കല ക്രമേണ കുറയുന്നതാണ് സ്ട്രെച്ച് മാർക്കുകൾ.

സ്ട്രെച് മാർക്കുകൾ ഒഴിവാക്കാൻ പ്രകൃതി ദത്ത മാർഗങ്ങൾ

1. കറ്റാർ വാഴയുടെ നീര് പുരട്ടുന്നത് നല്ലതാണ്.

2. സ്ട്രെച്ച് മാർക്കുകൾ ഉള്ള ഭാഗത്ത് വെളിച്ചെണ്ണ പുരട്ടുന്നത് നല്ലതാണ്.

3. കാരറ്റ് നീരും കടലുപ്പും ചേർത്ത് പുരട്ടുന്നത് നല്ലതാണ്.

സ്ട്രെച്ച് മാർക്കുകൾ വരാതെ ഇരിക്കാൻ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ

1. പ്രസവം കൂടാതെ ഒരു വിഭാഗം സ്ത്രീകൾക്ക് സ്ട്രച്ച് മാർക്കുകൾ വരാറുണ്ട്. അത്തരത്തിൽ ഉള്ളവർ പെട്ടന്ന് തടി കുറക്കുന്ന രീതികൾ പരീക്ഷിക്കരുത്. പതുക്കെ തടി കുറക്കണം, വിറ്റാമിൻ എ, വിറ്റാമിൻ സി, സിങ്ക് തുടങ്ങിയ അടങ്ങിയ ഭക്ഷണങ്ങൾ ശരീര ചർമത്തെ ബാലപ്പെടുത്തും.

2. നല്ല രീതിയിൽ വ്യായാമ മുറകൾ നടത്തി ശരീര ഭാരം അമിതമാക്കാതെ നിലനിർത്താൻ ശ്രമിക്കുക.

3. ജങ്ക് ഫുഡുകൾ പൂർണ്ണമായും ഒഴിവാക്കുക.

4. ദിവസം 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.

5. ഗർഭ കാലത്ത് ശരീരഭാരം ക്രമാതീതമായി കൂടുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക

You might also like