മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പമുള്ള യാത്രകൾ; മീര അനിൽ പറയുന്നത് ഇങ്ങനെ..!!

117

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അവതാരികയിൽ ഒരാൾ ആണ് മീര അനിൽ. നിരവധി നടന്മാരുടെ അഭിമുഖങ്ങൾ നടത്തിയിട്ടുള്ള മീര, സ്റ്റേജ് ഷോകൾക്കും കോമഡി ഷോകൾക്കും ഒക്കെ അവതാരക ആയിട്ടുണ്ട്.

താര സംഘടനകളും ടെലിവിഷൻ ചാനലുകളും നടത്തുന്ന ഷോകൾക്ക് മോഹൻലാലിന് ഒപ്പമുള്ള യാത്രയിലെ അനുഭവങ്ങൾ പങ്കുവെക്കുന്നത് ഇങ്ങനെയാണ്.

മോഹൻലാലിന് ഒപ്പമുള്ള യാത്രകൾ വളരെ രസകരം ആണെന്നാണ് മീര പറയുന്നത്, എപ്പോഴും തമാശയും കുസൃതിയും ഫൈറ്റിൽ ഉള്ള യാത്രകളിൽ ചോക്ലേറ്റിന് പകരം കല്ല് പൊതിഞ്ഞു തരുന്നതും സോഫ്റ്റ് ഡ്രിങ്കിന് പകരം കഷായം ഒഴിച്ചു തരുന്നതും പ്ലാസ്റ്റിക്ക് ആപ്പിൾ ഒക്കെ തരുന്നത് ലാലേട്ടന്റെ കുസൃതികൾ ആണെന്ന് മീര അനിൽ പറയുന്നു.

എന്നാൽ മമ്മൂക്കക്ക് ഒപ്പമുള്ള യാത്രകൾ ഭയങ്കര സൈലന്റ് ആണെന്നും ഇക്ക ഫോണിൽ നോക്കി സൈലന്റ് ആയി ഇരിക്കുകയെ ഉള്ളൂ എന്നും അധികം സംസാരിക്കില്ല എന്നും മീര അനിൽ പറയുന്നു.

You might also like