മലയാള സിനിമയിൽ ഒരു പ്രശ്നങ്ങളും ഇല്ല, നിങ്ങളായി ഉണ്ടാക്കരുത്; മോഹൻലാൽ..!!

42

മലയാള സിനിമ എന്ന് പറയുമ്പോൾ ഏവർക്കും ഓർമ വരുന്ന മുഖമാണ് മോഹന്ലാലിന്റേത്. കേരളത്തിന് പുറത്ത് പോയാലും അങ്ങനെ തന്നെ, മലയാള സിനിമയിലെ താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് ആണ് മോഹൻലാൽ. ഏറെ വിവാദങ്ങൾക്കൊപ്പം ഏറെ നല്ല കാര്യങ്ങളും ചെയ്യാൻ ഉള്ള മുന്നൊരുക്കങ്ങൾ നടത്തി കൊണ്ടിരിക്കുകയാണ് മോഹൻലാലിന്റെ നേതൃത്വത്തിൽ. അതിൽ പ്രധാനമാണ് മഹാ പ്രളയം നേരിട്ട കേരളത്തിന് വേണ്ടി ധന സമഹാരണത്തിനായി അബുദാബിയിൽ വെച്ചു നടത്തുന്ന ‘ഒന്നാണ് നമ്മൾ’ ഷോ.

ഈ സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുമ്പോൾ ആണ് മോഹൻലാലിന്റെ വെളിപ്പെടുത്തൽ. മീ ടൂ ഒരു ഫാഷനായി മാറുകയാണ്. അതൊരു മൂവ്‌മെന്റാണെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. പുതിയതെന്തിനും കുറച്ചുകാലം ആയുസുണ്ടാകും. ഇത്തരം പ്രശ്‌നങ്ങള്‍ എല്ലായിടത്തുമുണ്ടെത്തും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതുപോലെ തന്നെ “ദിലീപിന് ഇപ്പോള്‍ അമ്മ ഷോയില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. കാരണം ഇപ്പോള്‍ ദിലീപ് നമ്മുടെ സംഘടനയിലില്ല. ഡബ്ല്യുസിസിയുമായും അമ്മയ്ക്ക് ഒരു പ്രശ്‌നവുമില്ല”, മോഹന്‍ലാല്‍ പറഞ്ഞു.

‘മലയാള സിനിമയ്ക്ക് അങ്ങനെ പ്രശ്‌നങ്ങളില്ലെന്നും നിങ്ങളായി അത് ഉണ്ടാക്കാതിരുന്നാല്‍ മതി’ എന്നും മാധ്യമ പ്രവര്‍ത്തകനോട് ചിരിച്ചുകൊണ്ട് പറഞ്ഞ് മോഹന്‍ലാല്‍ സ്വതസിദ്ധമായ രീതിയില്‍ വിഷയത്തില്‍ മറുപടി നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിനായി സംഘടിപ്പിക്കുന്ന ‘അമ്മ’ ഷോ വഴി അഞ്ച് കോടിയിലേറെ രൂപ സമാഹരിക്കാൻ ആണ് പദ്ധതിയിടുന്നത്. അടുത്ത മാസം 7നാണ് ഷോ.

You might also like