പുലിമുരുകന് ശേഷം മലയാള സിനിമക്ക് 100 കോടി; കൊച്ചുണ്ണി നൂറ് കോടി ക്ലബ്ബിൽ ഒഫീഷ്യൽ പോസ്റ്റർ എത്തി..!!

134

മലയാളം സിനിമ വീണ്ടും സൗത്ത് ഇന്ത്യൻ സിനിമാ ലോകത്ത് അഭിമാകുന്നു. നിവിൻപോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് അണിയിച്ചൊരുക്കിയ കായംകുളം കൊച്ചുണ്ണിയാണ് 100 കോടി ക്ലബ്ബിൽ എത്തിയത്.

ലോകമെമ്പാടും ഒരേ ദിവസം റിലീസ് ചെയ്ത ചിത്രം, ആദ്യ ദിവസം തന്നെ റെക്കോര്ഡ് കളക്ഷൻ നേടിയിരുന്നു. ഒക്ടോബർ 11ന് റിലീസ് ചെയ്ത ചിത്രത്തിൽ നിവിൻ പോളി കായംകുളം കൊച്ചുണ്ണിയുടെ വേഷത്തിൽ എത്തിയപ്പോൾ അഥിതി താരമായി എത്തിയ ഇതിക്കര പക്കി ആയിരുന്നു ഏറ്റവും വലിയ ഹൈലൈറ്റ്. മോഹൻലാൽ ആയിരുന്നു ഇതിക്കരപ്പക്കിയുടെ വേഷത്തിൽ എത്തിയത്. റിലീസ് ചെയ്ത് അമ്പത് ദിവസങ്ങളിലേക്ക് എത്തുമ്പോഴും ചിത്രം മികച്ച പ്രതികരണത്തോടെ തീയറ്ററുകളിൽ മുന്നേറുകയാണ്.