കായംകുളം കൊച്ചുണ്ണിയെ ട്രോൾ ചെയ്ത് അജു വർഗീസ്..!!

63

പുലിമുരുകൻ എന്ന മലയാള സിനിമയുടെ ചരിത്രം മാറ്റിയെഴുതിയ ചിത്രത്തിന് ശേഷം 100 കോടി ക്ലബിൽ കേറിയ മലയാളം ചിത്രമാണ് കായംകുളം കൊച്ചുണ്ണി. നിവിൻപോളി നായകനായി എത്തിയ ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തിയതായിരുന്നു ഹൈ ലൈറ്റ്.

ഗോകുലം ഗോപാലൻ നിർമ്മിച്ചു ബോബി സഞ്ജയ് എന്നിവരുടെ തിരക്കഥയിൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രം, ഒക്ടോബർ 11ന് ആണ് റിലീസ് ചെയ്തത്. അമ്പത് ദിവസം പിന്നിടുന്ന ചിത്രം, ഈ വർഷത്തെ ഏറ്റവും വലിയ മലയാളം വിജയ ചിത്രമാണ്.

ചിത്രത്തിൽ കയാകുളം കൊച്ചുണ്ണിയായി എത്തുന്ന നിവിൻ പോളിയെ കട്ടിലിൽ കെട്ടിയിടുന്ന സീൻ ഉണ്ട്. ആ സീനിനെയാണ് അജു വർഗീസ് തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി ട്രോൾ ചെയ്തിരിക്കുന്നത്.

രക്ഷപ്പെടാൻ ഗൂഗിൾ നോക്കുന്ന കായംകുളം കൊച്ചുണ്ണി എന്ന തലക്കെട്ടോടെയാണ് പോസ്റ്റ്…

 

You might also like