മകളുടെ മരണത്തിൽ ദുരൂഹതയുണ്ട്; പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നു മാതാപിതാക്കൾ..!!

47

ഈ കഴിഞ്ഞ ഓഗസ്റ്റ് 28നാണ് ആൻലിയ ഹൈജിനസ് പെരിയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവതത്തിൽ വ്യക്തമായ ലക്ഷ്യങ്ങൾ ഉണ്ടായിരുന്ന എട്ട് മാസം പ്രായമുള്ള ആണ്കുട്ടിയുടെ അമ്മയും നേഴ്‌സിംങ് വിദ്യാര്ഥിയുമാണ്. ബാഗ്ളൂര് നടക്കുന്ന പരീക്ഷയിൽ പങ്കെടുക്കാൻ ആൻലിയ ഭർത്താവ് ജസ്റ്റിൻ ആണ് ഓഗസ്റ്റ് 25ന് തൃശൂർ റെയിൽവേ സ്റ്റേഷനിൽ വിട്ടത്, എന്നാൽ അന്ന് തന്നെയാണ് ജസ്റ്റിൻ ആൻലിയയെ കാണാൻ ഇല്ല എന്നുള്ള പരാതി പൊലീസിന് നൽകിയതും.

മരിക്കുന്നതിന് മണിക്കൂറുകൾ മുമ്പ് ആൻലിയ അയച്ച വാട്ട്സ്ആപ്പ് സന്ദേശങ്ങൾ ആണ് മാതാപിതാക്കളിൽ സംശയം ജനിപ്പിക്കുന്നത്, 28ന് രാത്രിയിൽ പെരിയാർ പുഴയിൽ നിന്നുമാണ് ആൻലിയയുടെ മൃതദേഹം ലഭിക്കുന്നത്.

മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്ന് അമ്മ ലീലാമ്മ പറയുന്നത്, മകളുടെ മരണ സമയത്തു മാതാപിതാക്കൾ വിദേശത്ത് ആയിരുന്നു. മകളുടെ മരണ ശേഷം ലഭിച്ച ഡയറി, വാട്ട്സ്ആപ്പ് സന്ദേശങ്ങൾ, വരച്ച ചിത്രങ്ങൾ, അൽവാസികൾ പറയുന്ന കഥകൾ, സഹോദരന് അയച്ച മെസേജുകൾ എന്നിവയാണ് പരിശോധനക്ക് വിധേയമാക്കാൻ മാതാപിതാക്കൾ പറയുന്നത് എങ്കിലും പോലീസ് കേസിനോട് അലംഭാവം കാണിക്കുന്നു എന്നാണ് മാതാപിതാക്കൾ പത്ര സമ്മേളനത്തിൽ പറയുന്നത്.

You might also like