എന്റെ ആദ്യ ശബളം 125 രൂപ; ദിലീപിന്റെ ബിനാമിയാണോ – ധർമജൻ ബോൾഗാട്ടി സംസാരിക്കുന്നു..!!

58

മിമിക്രിയിൽ നിന്നും മിനി സ്ക്രീനിലേക്കും പിന്നീട് സിനിമയിലേക്കും വന്ന നമ്മുടെ എല്ലാം പ്രിയങ്കരനായ നടനാണ് ധർമജൻ. താൻ ആദ്യ സ്റ്റേജ് ഷോ അവതരിപ്പിക്കുമ്പോൾ 125 രൂപയാണ് ശബളം ലഭിച്ചത് എന്നും അത് ജയറാമേട്ടനോട് പറഞ്ഞപ്പോൾ എനിക്ക് ആദ്യം 100 രൂപ ആയിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി എന്നും ധർമജൻ പറയുന്നു.

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി എത്തിയ നിത്യ ഹരിതനായകൻ എന്ന ചിത്രത്തിന്റെ നിർമാതാവ് കൂടിയാണ് ധർമജൻ ഇപ്പോൾ, എന്നാൽ താൻ സിനിമ നിർമിക്കാൻ വേണ്ടി കച്ച കെട്ടി ഇറങ്ങിയത് അല്ല എന്നും തന്നോട് ഒരു കഥ പറഞ്ഞപ്പോൾ താനും ഇതിന്റെ ഭാഗമായിക്കോട്ടെ എന്ന ചോദിച്ചപ്പോൾ തന്നെയും അവർ കൂടെ കൂട്ടിയത് ആണെന്നും ഇങ്ങനെ താൻ ഒരു പടം നിർമ്മിക്കുന്നു എന്ന വാർത്തകൾ വന്നപ്പോൾ പലരും തന്നോട് ചോദിച്ചത് ദിലീപിന്റെ ബിനാമി ആണോ എന്നുമാണെന്ന് ധർമജൻ പറയുന്നു.

ഇത് കൊച്ചു ചിത്രം ആന്നെനും അത് കൊണ്ട് മാത്രമാണ് താൻ തന്റെ സുഹൃത്തുക്കൾക്ക് ഒപ്പം നിർമാതാവായി നിന്നത് എന്നും ഈ സിനിമ വിജയം ആയെങ്കിൽ മാത്രമേ ഇനി ഒരു നിർമാതാവ് ആകുക ഉള്ളു എന്നും ധർമജൻ പറയുന്നു.

You might also like