ശബരിമലയിൽ ഭക്തരുടെ എണ്ണത്തിൽ റെക്കോർഡ് കുറവ്; നടവരവിൽ കോടികളുടെ നഷ്ടം..!!

38

യുവതി പ്രവേശന സുപ്രീംകോടതി വിധി വന്നതിന് ശേഷം പോലീസിന്റെ ഭാഗത്ത് നിന്നുള്ള കർശന നിർദ്ദേശങ്ങളും അതോടൊപ്പം പ്രതിഷേധക്കാരുടെ പ്രശ്നങ്ങളും കാരണം ശബരിമലയിൽ ഭക്തരുടെ എണ്ണത്തിൽ വലിയ കുറവുകൾ, കഴിഞ്ഞ വർഷം വരെ പ്രതിദിനം ഒരു ലക്ഷത്തിന് മുകളിൽ ആളുകൾ വന്നിരുന്ന ശബരിമലയിൽ, ഇന്നലെ വന്നത് ഇരുപതിനായിരത്തിൽ താഴെ ആളുകൾ മാത്രമാണ്. പോലീസിന്റെ നിയന്ത്രണവും സംഘർഷവും കണക്കിലെടുത്തു അന്യ സംസ്ഥാനത്തു നിന്നും ഭക്തർ വരുന്നത് ഗണ്യമായി കുറഞ്ഞിരിക്കുന്നതാണ് വരുമാനം കുറയാൻ കാരണം.

വൃശ്ചികം ഒന്ന് മുതൽ ഇന്നലെ വരെയുള്ള കണക്ക് പ്രകാരം ഏഴു കോടിയോളം രൂപയുടെ കുറവാണ് വരുമാനത്തിൽ ഉണ്ടായത്. കഴിഞ്ഞ സീസണില്‍ 11,91,87,940 രൂപ ലഭിച്ച സ്ഥാനത്ത് ഇക്കുറിയത് 4,64,93,705 രൂപ. തിരക്കുകൾ കുറയുന്നത് മൂലം അപ്പം അരവണ എന്നിവയുടെ ഉല്പാദനവും കുറച്ചു. കേരളത്തിൽ നിന്നും വളരെ കുറച്ചു ആളുകൾ മാത്രമാണ് ഈ വർഷം ശബരിമലയിൽ എത്തിയത്.