ജാസ്മിൻ തന്ന ദാനമാണ് ഫൈനലിസ്റ്റ് സ്ഥാനം; റോബിൻ പോയതിൽ തനിക്ക് സങ്കടം ഉണ്ടായിരുന്നു; റിയാസ് മനസ്സ് തുറക്കുമ്പോൾ..!!

The finalist spot is a gift from Jasmin; He was sad that Robin was gone; When Riyas opens his mind..!!

138

ബിഗ് ബോസ് സീസൺ നാലാം ഭാഗം അവസാനിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞു എങ്കിൽ കൂടിയും അതിന്റ അലകൾ ഇനിയും അവസാനിച്ചിട്ടില്ല എന്ന് വേണം പറയാൻ. ബിഗ് ബോസ് സീസൺ നാലാം ഭാഗം മലയാളത്തിൽ വൈൽഡ് കാർഡ് എൻട്രി വഴി എത്തിയാളിൽ കൂടിയാണ് ഇന്നും ബിഗ് ബോസ് ഈ സീസൺ അവസാനിച്ചു എങ്കിൽ കൂടിയും കാര്യങ്ങൾ കൂടുതലും പറയപ്പെടുന്നത്.

റിയാസ് വിജയിക്കും എന്ന് കരുതിയ ഇടതും നിന്നാണ് വെറും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് റിയാസ് പുറത്തേക്ക് പോകുമ്പോൾ കൂടിയും ജനമനസ്സിൽ വിജയി റിയാസ് സലിം തന്നെയാണ്. കടുത്ത ബിഗ് ബോസ് ആരാധകനായ റിയാസ് ഹിന്ദി ബിഗ് ബോസിൽ മത്സരിക്കാൻ ഒട്ടേറെ ആഗ്രഹം ഉണ്ടായിരുന്ന ആൾ കൂടിയാണ്. എന്നാൽ മലയാളം ബിഗ് ബോസ്സിലേക്ക് എത്തുമ്പോൾ അത് വൈൽഡ് കാർഡ് എൻട്രി ആയതുകൊണ്ട് തന്നെ അതുവരെയുള്ള കളികൾ കണ്ടുപഠിച്ചതിനു ശേഷമായിരുന്നു റിയാസ് ബിഗ് ബോസ്സിൽ വീട്ടിലേക്ക് എത്തുന്നത്.

bigg boss robin riyas

അത് തനിക്ക് ഗുണം ചെയ്തു എന്ന് റിയാസ് തന്നെ പറയുകയും ചെയ്യുന്നു. വാക്ക് ഔട്ട് നടത്തി പുറത്തേക്ക് പോയില്ലായിരുന്നു എങ്കിൽ ജാസ്മിൻ ഫൈനലിസ്റ്റ് ആകുമായിരുന്നു എന്ന് റിയാസ് പറയുന്നു. ജാസ്മിൻ എന്നയാൾ മറ്റുള്ളവരിൽ നിന്നും അംഗീകാരം കിട്ടി ജീവിക്കാൻ ഇഷ്ടം ഉള്ള വ്യക്തിയെ അല്ല. ജാസ്മിൻ ഒന്നും പറഞ്ഞില്ല എങ്കിൽ കൂടിയും ജാസ്മിൻ ബിഗ് ബോസ്സിൽ വന്നത് തന്നെ ഒരു മെസേജാണ്.

ജാസ്മിൻ ഷോയിൽ വന്നതും ഗേൾ ഫ്രണ്ടിനെ കൊറച്ചു സംസാരിക്കുന്നതിൽ കുടുംബ പ്രേക്ഷകർ അതിനെ കുറിച്ച് ചിന്തിക്കാൻ തുടങ്ങിയതുമെല്ലാം മാറ്റങ്ങളുടെ തുടക്കമാണ്. ദിൽഷ ആയിരിക്കും വിജയി എന്ന് താൻ നേരത്തെ തന്നെ കണക്ക് കൂട്ടിയിരുന്നു. കാരണം റോബിൻ മത്സരിക്കാൻ ഇല്ലാത്തപ്പോൾ റോബിനെ പിന്തുണക്കുന്ന ആളുകൾ പിന്തുണ നൽകുന്നത് എന്തായാലും ദിൽഷക്ക് ആയിരിക്കുമെന്ന് താൻ നേരത്തെ തന്നെ മനസിലാക്കിയിരുന്നു.

ഷോയിൽ വാക്ക് ഔട്ട് നടത്തി പോയില്ലായിരുന്നു എങ്കിൽ വിജയിക്കാൻ സാധ്യതയുള്ള മത്സരാർത്ഥി ആയിരുന്നു ജാസ്മിൻ. ബിഗ് ബോസ് ചരിത്രത്തിൽ ഏറ്റവും ശക്തയായ സ്ത്രീ ജാസ്മിനാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ടാസ്കിൽ നൂറുശതമാനം പങ്കെടുക്കും വളരെ ബോൾഡ് ആണ്. അഭിപ്രായങ്ങൾ മുഖം നോക്കാതെ പറയും. അലമുറയിടാതെ കൃത്യമായി കാര്യങ്ങൾ പറയാൻ ജാസ്മിന് അറിയാമായിരുന്നു. ജാസ്മിനെ സ്നേഹിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. അതിനാൽ തന്നെ ഇത്തവണ ടോപ്പ് സിക്സിൽ എത്തിയ ഒരാളുടെ സ്ഥാനം ജാസ്മിൻ നൽകിയ ദാനമായി ആണ് താൻ കരുതുന്നത്.

റോബിൻ പോയതിൽ തനിക്ക് സങ്കടം ഉണ്ടായിരുന്നു. കാരണം ആ പ്ലേറ്റ് ഫോമിന്റെ വാല്യൂ വിനെ കുറിച്ച് എനിക്ക് നന്നായി അറിയാമായിരുന്നു. ഞാൻ ആഗ്രഹിച്ചതുപോലെ റോബിനും ബിഗ് ബോസ് ഇഷ്ടമായി വന്നയാൾ ആയിരുന്നു. ആ ചാൻസ് റോബിന് നഷ്ടമായത് താൻ കാരണം ആണോ എന്നുള്ള സങ്കടം തനിക്കുണ്ടായിരുന്ന റോബിൻ ഒരു യൂട്യൂബ് ചാനലിന്റെ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ.

You might also like