കുത്തിയൊലിക്കുന്ന പുഴയിൽ ചങ്ങാടം ഒറ്റക്ക് തുഴഞ്ഞ് മോഹൻലാൽ; താരത്തിന്റെ ഈ സാഹസികതക്ക് പിന്നിലെ കാരണം..!!

Mohanlal and Priyadarshan to begin filming for ‘Olavum Theeravum’, a segment in the anthology based on MT Vasudevan Nair’s short stories

189

മലയാള സിനിമയിൽ ഡെഡിക്കേഷൻ എന്ന വാക്കിന്റെ പര്യായം കൂടിയായ നടൻ ആണ് മോഹൻലാൽ. ആക്ഷൻ രംഗങ്ങളും സാഹസിക രംഗങ്ങളും അടക്കം ചെയ്യാൻ വളരെയധികം ഇഷ്ടം തോന്നുന്ന ആൾ കൂടിയാണ് മോഹൻലാൽ. ഇപ്പോൾ പുത്തൻ ചിത്രത്തിന്റെ ചിത്രീകരണത്തിനായി മോഹൻലാൽ കഴിഞ്ഞ ദിവസമാണ് തൊടുപുഴയിൽ എത്തിയത്.

മോഹൻലാൽ പ്രിയദർശൻ എം ടി വാസുദേവൻ നായർ കൂട്ടുകെട്ടിൽ എത്തുന്ന ഓളവും തീരവും എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആയി ബന്ധപ്പെട്ടാണ് മോഹൻലാൽ എത്തിയത്. എം ടി വാസുദേവൻ നായരുടെ കഥകളെ ആസ്പദമാക്കിയുള്ള നെറ്റ് ഫ്ലിക്സ് ആന്തോളജിയിൽ ഒന്നിലാണ് മോഹൻലാൽ അഭിനയിക്കുന്നത്.

mohanlal olavum theeravum

എന്നാൽ ഇപ്പോൾ സിനിമയുടെ ചിത്രീകരണത്തിന് ഇടയിൽ മോഹൻലാൽ കുത്തിയൊലിക്കുന്ന പുഴയിൽ കൂടി ചങ്ങാടം ഒറ്റക്ക് തുഴഞ്ഞുകൊണ്ട് പോകുന്ന വീഡിയോ ആണ് വൈറൽ ആകുന്നത്. സമീപവാസികൾ ആരോ ആണ് വീഡിയോ പകർത്തിയിരിക്കുന്നത്. മലയാളത്തിലെ ആദ്യ റിയലിസ്റ്റിക്ക് മേക്കിങ് ചിത്രമായ ഓളവും തീരുവും ഇറങ്ങിയിട്ട് അമ്പത് വർഷങ്ങൾ പിന്നിടുമ്പോൾ അതിന്റെ അണിയറ പ്രവർത്തകർക്കുള്ള ആദരമായി ആണ് പ്രിയദർശനും മോഹൻലാലും ചേർന്ന് ഓളവും തീരവും ഒരുക്കുന്നത്.

തൊമ്മൻകുത്ത്, കാഞ്ഞാർ, തൊടുപുഴ എന്നിവിടങ്ങളിൽ ആണ് ഓളവും തീരവും എന്ന ചിത്രത്തിന്റെ ചിത്രീകരണം ഉള്ളത്. മുപ്പതോ നാൽപ്പതു മിനിട്ടുള്ള ഹ്രസ്വ ചിത്രങ്ങൾ ആയിട്ടായിരിക്കും നെറ്റ് ഫ്ലിക്സ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. നേരത്തെ മോഹൻലാൽ നായകനായി എത്തിയ മുള്ളൻകൊല്ലി വേലായുധൻ എന്ന കഥാപാത്രത്തിനെ അനുസ്മരിക്കുന്ന തരത്തിൽ ആണ് മോഹൻലാൽ ഓളവും തീരത്തെ എത്തിയിരിക്കുന്നത്.

mohanlal olavum theeravum

സന്തോഷ് ശിവൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം, മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് ശേഷം മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന ചിത്രമാണ് ഓളവും തീരവും. സബ് സിറിൾ ആണ് ചിത്രത്തിന്റെ കലാസംവിധാനം. ചിത്രത്തിൽ മോഹൻലാലിൻറെ നായികയായി എത്തുന്നത് ദുര്ഗ കൃഷ്ണയാണ്. ഹരീഷ് പേരാടി, മാമ്മോക്കോയ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.