കേവലം ഒരു ലിപ്പ് ലോക്കിന്റെ പേരിൽ എന്റെ നട്ടെല്ലിന്റെ ബലം ആരും അളക്കാൻ നിക്കണ്ട; ദുർഗക്ക് പൂർണ്ണ പിന്തുണയുമായി ഭർത്താവ് രംഗത്ത് കുറിപ്പ് ഇങ്ങനെ..!!

137

കുടുക്ക് 2025 എന്ന ചിത്രത്തിന്റെ ട്രൈലെർ എത്തിയതോടെ വലിയ തരത്തിൽ ഉള്ള വിമർശനങ്ങൾ ആണ് നടി ദുര്ഗ കൃഷ്ണക്ക് എതിരെ ദിനം പ്രതി വന്നുകൊണ്ടു ഇരിക്കുന്നത്. പൃഥ്വിരാജ് സുകുമാരന്റെ നായിക ആയി വിമാനം എന്ന ചിത്രത്തിൽ കൂടി ആയിരുന്നു ദുര്ഗ 2017 ൽ അഭിനയ ലോകത്തിലേക്ക് എത്തുന്നത്.

മോഹൻലാൽ ആരാധിക കൂടിയായ താരം മികച്ച വേഷങ്ങളിൽ കൂടി പലപ്പോഴും ശ്രദ്ധ നേടിയിട്ടുണ്ട്. ഒട്ടേറെ വേഷങ്ങൾ ചെയ്തിട്ടില്ല എങ്കിൽ കൂടിയും ചെയ്യുന്ന വേഷങ്ങൾ ശ്രദ്ധേയമാക്കാൻ ശ്രമിക്കുന്നയാൾ ആണ് ദുര്ഗ. മലയാള സിനിമയിലെ ബോൾഡ് നായികമാരുടെ നിരയിൽ ആണ് നടി ദുർഗ്ഗാക്കും സ്ഥാനം ലഭിച്ചിരിക്കുന്നത്. വിവാഹ ശേഷവും അഭിനയ ലോകത്തിൽ തുടരുന്ന താരം ഉടൽ എന്ന ചിത്രത്തിൽ കൂടി വിമർശനം ഏറ്റുവാങ്ങിയിരുന്നു.

durga krishna

ധ്യാൻ ശ്രീനിവാസനൊപ്പമുള്ള കിടപ്പറ സീനുകൾ ചെയ്തതിൽ വിവാദത്തിൽ കുടുങ്ങിയ താരം ഇപ്പോൾ കുടുക്കിലെ ലിപ്പ് ലോക്കിൽ കൂടി വീണ്ടും വിവാദത്തിലേക്ക് എത്തുമ്പോൾ ദുർഗ്ഗാക്കൊപ്പം വിമർശനം വാങ്ങികൂട്ടിയത് ഇത്തവണ ഭർത്താവ് അർജുൻ രവീന്ദ്രൻ കൂടിയാണ്. എന്നാൽ തന്റെ ഭാര്യക്കും തനിക്കും എതിരെ വിമർശനങ്ങൾ കൊടുക്കുമ്പോൾ സദാചാര കുരുക്കൾക്ക് എതിരെ ശക്തമായ ഭാഷയിൽ പ്രതികരണവുമായി എത്തുകയാണ് ദുർഗ്ഗയുടെ ഭർത്താവ് അർജുൻ രവീന്ദ്രൻ. അർജുൻ സോഷ്യൽ മീഡിയയിൽ കുറിച്ച കുറിപ്പിങ്ങനെ…

വളരെ അധികം അപ്രിയരായ സദാചാര കുരുക്കളേ,

എന്റെയും എന്റെ ഭാര്യയുടെയും ജോലി സംബന്ധമായ മേഖല സിനിമ ആയതിനാലും, ആർട്ടിസ്റ്റ് എന്ന നിലയിൽ തിരഞ്ഞെടുക്കുന്ന കഥാപാത്രം ആവശ്യപ്പെടുന്ന പോലെ ദുർഗ്ഗക്ക് ഉത്തരവാദിത്തമുള്ളതു കൊണ്ടും, സിനിമ വേറെ ജീവിതം വേറെ എന്ന് മനസിലാക്കുവാൻ ഉള്ള കോമൺ സെൻസ് ഉള്ളത് കൊണ്ടും; കേവലം ഒരു ലിപ്‌ലോക്കിന്റെ പേരിൽ എന്റെ നട്ടെല്ലിന്റെ ബലം ചോദ്യം ചെയ്ത പകൽ മാന്യൻമാർക്കും കുലസ്ത്രീകൾക്കും
ഒരു ലോഡ് പുച്ഛം ഉത്തരമായി നൽകുന്നു.

അതിനെ ചൊല്ലി നിങ്ങളുടെ മനസ്സിലെ സദാചാര കുരുക്കൾ പൊട്ടുമ്പോൾ അത് ദുർഗ്ഗ എന്ന അഭിനേത്രിക്കു മാനസികമായി വിഷമങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിലും, നിങ്ങളുടെ മനസ്സിൽ നിന്നും പുറത്തു വരുന്ന ദുർഗന്ധവും വ്രണങ്ങളും എന്നെയും എന്റെ കുടുംബത്തെയും കുടുംബാങ്കങ്ങളെയും ഒരു വിധത്തിലും ബാധിക്കുന്നില്ലെന്നും, ഇഷ്ടപ്പെടുന്ന നല്ല കഥാപാത്രങ്ങൾ ചെയ്യാൻ വിധം ദുർഗ്ഗക്ക് പൂർണ സപ്പോർട്ട് എന്റെയും എന്റെ കുടുംബത്തിന്റെയും ഭാഗത്തു നിന്നും തുടർന്നും ഉണ്ടാകുമെന്നും നിങ്ങളെ സന്തോഷത്തോടെ അറിയിക്കുന്നു.

നന്ദി
അർജുൻ
Durga Krishna

You might also like