കടുവയിൽ കൂടി ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ അപമാനിച്ച സംഭവം; അവസാനം മാപ്പ് പറഞ്ഞു തടിയൂരി അണിയറപ്രവർത്തകർ..!!

Incident of insulting parents of differently-abled children in kaduva movie; Finally the crew apologized..!!

58

ഒരു വലിയ ഇടവേളക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്തു പൃഥ്വിരാജ് നായകനായി എത്തിയ ചിത്രം ആയിരുന്നു കടുവ. സംയുക്ത മേനോൻ നായികയായി എത്തിയ ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തിയത് ബോളിവുഡ് നടൻ വിവേക് ഒബ്‌റോയ് ആയിരുന്നു. ജിനു വി അബ്രഹാം ആയിരുന്നു ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. സുപ്രിയ മേനോൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

കടുവക്കുന്നേൽ കുര്യച്ചൻ എന്ന പാലായിലെ റബർ പ്ലാന്ററുടെ കഥ പറയുന്ന ചിത്രത്തിൽ കഥ നടക്കുന്നതായി കാണിക്കുന്നത് 1990 കളിലേതായി ആണ്. എന്നാൽ കഴിഞ്ഞ വാരം തീയറ്ററുകളിൽ എത്തിയ ചിത്രത്തിൽ പൃഥ്വിരാജ് പറഞ്ഞ ഒരു ഡയലോഗിനെ ആസ്പദമാക്കി നിരവധി വിമർശനങ്ങൾ ആണ് വന്നത്. പൃഥ്വിരാജ് സുകുമാരൻ വില്ലൻ വേഷത്തിൽ എത്തുന്ന വിവേക് ഒബ്‌റോയിയോട് മകൻ ഭിന്നശേഷിയിൽ ആകാനുള്ള കാരണം അച്ഛൻ ചെയ്തുകൂട്ടിയ പാപങ്ങൾ ആണെന്ന് പറയുന്നുണ്ട്.

ഇത്തരത്തിൽ ഉള്ള കുട്ടികളും അവരെ പൊന്നുപോലെ നോക്കുന്ന മാതാപിതാക്കളും ഉള്ള സമൂഹത്തിൽ അവരെയെല്ലാം അടച്ചാക്ഷേപിക്കുന്ന തരത്തിൽ ആയിരുന്നു ആ ഡയലോഗ് ചിത്രത്തിൽ എത്തിയത്. സമൂഹത്തിലെ വിഷയങ്ങളിൽ കൃത്യമായ നിലപാട് എടുക്കുന്ന പൃഥ്വിരാജ് സ്വയം നിർമ്മിക്കുന്ന ചിത്രത്തിൽ ഇത്രയും വലിയൊരു പിഴവ് വരുത്തിയോ എന്ന് നിരവധി ആളുകൾ ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ ഇപ്പോൾ അത്തരത്തിൽ ഒരു രംഗം മൂലം ഉണ്ടാക്കിയ വിവാദത്തിൽ ക്ഷമ ചോദിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ ഷാജി കൈലാസ്. ഈ പോസ്റ്റ് പൃഥ്വിരാജ് ഷെയർ ചെയ്തിട്ടുമുണ്ട്.

ഷാജി കൈലാസ് സോഷ്യൽ മീഡിയ വഴി ഇറക്കിയ കുറിപ്പ് ഇങ്ങനെ..

ഞാന്‍ സംവിധാനം ചെയ്ത ‘കടുവ’ എന്ന സിനിമയില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തില്‍ പരാമര്‍ശം വന്നതില്‍ നിര്‍വ്യാജം ക്ഷമചോദിക്കുന്നു. ആ സംഭാഷണശകലം ഒരു കൈപ്പിഴയാണ്. മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണം എന്ന് മാത്രമാണ് അഭ്യര്‍ഥിക്കാനുള്ളത്. അങ്ങനെയൊരു സംഭാഷണം എഴുതുമ്പോള്‍ തിരക്കഥാകൃത്ത് ജിനുവോ അത് പറയുമ്പോള്‍ നായകനായ പൃഥ്വിരാജോ ആ സീന്‍ ഒരുക്കുമ്പോള്‍ ഞാനോ അതിന്റെ മറ്റ് വശങ്ങളെക്കുറിച്ച് ചിന്തിച്ചില്ല എന്നതാണ് സത്യം.

വില്ലന്റെ ചെയ്തികളുടെ ക്രൂരത എത്രത്തോളമുണ്ടെന്ന് അയാളെയും കാണികളെയും ബോധ്യപ്പെടുത്തണം എന്ന ഉദ്ദേശ്യം മാത്രമാണ് അതിന് പിന്നിലുണ്ടായിരുന്നത്. നമ്മള്‍ ചെയ്യുന്നതിന്റെ ഫലം നമ്മുടെ അനന്തരതലമുറയാണ് അനുഭവിക്കുകയെന്ന വാക്കുകള്‍ കാലങ്ങളായി നാം കേള്‍ക്കുന്നതാണ്. (‘പിതാക്കന്മാര്‍ പച്ചമുന്തിരിങ്ങ തിന്നു,മക്കളുടെ പല്ല് പുളിച്ചു’ എന്ന ബൈബിള്‍വചനം ഓര്‍മിക്കുക) മക്കളുടെ കര്‍മഫലത്തെക്കുറിച്ച് പറയുമ്പോഴൊക്കെ മനുഷ്യര്‍ അത് ആവര്‍ത്തിക്കുന്നു. ഈ സിനിമയിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തില്‍ നിന്നുണ്ടായതും മനുഷ്യസഹജമായ ആ വാക്കുകളായിരുന്നു.

ഒരു ലോക്കൽ മാസ്സ് ഇടിപ്പടം ഇഷ്ടപ്പെടുന്നവർ ആണെങ്കിൽ ധൈര്യമായി കടുവക്ക് ടിക്കെറ്റെടുക്കാം..!!

ശരിതെറ്റുകളെക്കുറിച്ചോ അതിന്റെ വൈകാരികമായ പ്രത്യാഘാതങ്ങളെക്കുറിച്ചോ ഓര്‍മിക്കാതെ തീര്‍ത്തും സാധാരണനായ ഒരു മനുഷ്യന്‍ ഒരുനിമിഷത്തെ വികാരവിക്ഷോഭത്തില്‍ പറഞ്ഞ വാക്കുകള്‍ മാത്രമായി അതിനെ കാണുവാന്‍ അപേക്ഷിക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളുടെ ചെയ്തികളുടെ ഫലമാണ് അവര്‍ അനുഭവിക്കുന്നത് എന്ന് ഇതിന് ഒരിക്കലും ഇതിനര്‍ഥമില്ല. ഞങ്ങളുടെ വിദൂരചിന്തകളില്‍പ്പോലും ഒരിക്കലും അങ്ങനെയൊന്നില്ല. മക്കളെ സ്‌നേഹിക്കുന്ന ഒരച്ഛനാണ് ഞാനും. അവര്‍ ചെറുതായൊന്ന് വീഴുമ്പോള്‍പ്പോലും എനിക്ക് വേദനിക്കാറുണ്ട്.

അപ്പോള്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളുടെ മാനസികാവസ്ഥ മറ്റാരും പറയാതെ എനിക്ക് മനസിലാക്കാനാകും. ‘കടുവ’യിലെ വാക്കുകള്‍ മുറിവേല്പിച്ചു എന്ന് കാട്ടി അച്ഛനമ്മമാരുടെ കുറിപ്പുകള്‍ കാണാനിടയായി. നിങ്ങള്‍ക്ക് ലോകത്തിലേറ്റവും വിലപ്പെട്ടത് നിങ്ങളുടെ മക്കളാണെന്നും അവര്‍ക്ക് വേണ്ടിയാണ് നിങ്ങള്‍ ജീവിക്കുന്നതെന്നും മനസിലാക്കിക്കൊണ്ടുതന്നെ പറയട്ടെ… മാപ്പ്….

നിങ്ങള്‍ക്കുണ്ടായ മനോവിഷമത്തിന് ഈ വാക്കുകള്‍ പരിഹാരമാകില്ല എന്നറിഞ്ഞുകൊണ്ടുതന്നെ ഒരിക്കല്‍ക്കൂടി ക്ഷമാപണം..

You might also like