എമ്പുരാൻ എത്തുന്നത് 500 കോടി ബഡ്ജറ്റിൽ; പൃഥ്വിരാജ് വെളിപ്പെടുത്തുമ്പോൾ..!!

3,503

2022 അത്ര ശുഭകരമായ വർഷമല്ല മോഹൻലാലിനെയും അതുപോലെ തന്നെ അദ്ദേഹത്തിന്റെ ആരാധകരെയും സംബന്ധിച്ച്. വലിയ വിജയങ്ങളോ വിജയങ്ങളോ തന്നെ ഇല്ലാത്ത വര്ഷമായി മാറിയപ്പോൾ ആരാധകർ എന്നാൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങൾ ആണ് ഇനി മോഹൻലാലിൽ നിന്നും വരാൻ ഇരിക്കുന്നത്.

അതിൽ വലിയ പ്രാധാന്യത്തോടെ ആരാധകർ കാത്തിരിക്കുന്നത് ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. മോഹൻലാൽ നായകനായി പൃഥ്വിരാജ് സുകുമാരൻ ഒരുക്കിയ ലൂസിഫർ രണ്ടാം ഭാഗവും മൂന്നാം ഭാഗവും നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ലൂസിഫർ വലിയ വിജയം ആയപ്പോൾ തന്നെ രണ്ടാം ഭാഗത്തിനായി ഉള്ള കാത്തിരിപ്പിൽ ആയിരുന്നു ആരാധകർ.

മുരളി ഗോപി എഴുതിയ തിരക്കഥയിൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ തിരക്കഥ പൂർത്തിയായി കുറച്ചു നാളുകൾ ആയി എങ്കിൽ കൂടിയും ചിത്രം ഷൂട്ടിങ് ഇതുവരെയും ആരംഭിച്ചട്ടില്ല. വിട്ടുവീഴ്ചകൾ ഇല്ലാത്ത മലയാളത്തിലെ സംവിധായക നിരയിൽ ആണ് പ്രിത്വിരാജിന്റെ സ്ഥാനം എന്നുള്ളതുകൊണ്ട് തന്നെ എമ്പുരാൻ എന്ന ചിത്രത്തിന്റെ ബഡ്ജറ്റിനെ കുറിച്ച് അടക്കം നിരവധി റൂമറുകൾ ആണ് ദിവസവും എത്തുന്നത്.

എന്നാൽ ഇപ്പോൾ കാപ്പ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ ആണ് എമ്പുരാനെ കുറിച്ച് പൃഥ്വിരാജ് മനസ്സ് തുറന്നത്. 500 കോടിയോളം മുതൽ മുടക്കിൽ ആയിരിക്കുമോ ചിത്രം എത്തുക എന്നുള്ള ചോദ്യം ആയിരുന്നു അവതാരകൻ ചോദിച്ചത്. എന്തൊരു ബഡ്‌ജറ്റ്‌ ആണ് നിങ്ങൾ ഈ പറയുന്നത് എന്നുള്ള ചോദ്യം ആയിരുന്നു തിരിച്ചു പൃഥ്വിരാജ് ചോദിച്ചത്.

വലിയ ക്യാൻവാസിൽ എത്തുന്ന ചിത്രം തന്നെയാണ് എമ്പുരാൻ എങ്കിൽ കൂടിയും തനിക്ക് അഞ്ഞൂറ് കോടി നിർമാതാവ് ഈ ചിത്രം ചെയ്യുന്നതിനായി തന്നാൽ കൂടിയും തനിക്ക് അത്രയും വലിയ തുക ആവശ്യമില്ല എന്ന് പൃഥ്വിരാജ് പറയുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനുകൾ തിരയുന്ന തിരക്കിൽ ആണ് ഇപ്പോൾ. മൂന്നു ടീം ആണ് ആയി ലൊക്കേഷൻ നോക്കികൊണ്ട്‌ ഇരിക്കുന്നത്.

ചിത്രം ലൂസിഫർ എന്ന ആദ്യ ഭാഗത്തിന് മുന്നേ നടന്ന സംഭവങ്ങളും ശേഷം നടന്ന സംഭവങ്ങളും ആയിരിക്കും കാണിക്കുക. 2023 പകുതിയോടെ ചിത്രത്തിന്റെ കേരള ഷെഡ്യൂൾ പൂർത്തിയാകും എന്നാൽ ബാക്കിയുള്ള ഷെഡ്യൂളുകൾ എപ്പോൾ പൂർത്തിയാകും എന്ന് പറയാൻ കഴിയില്ല എന്ന് പൃഥ്വിരാജ് പറയുന്നു. എന്നാൽ ആരാധകർക്ക് നിരാശ നൽകുന്ന മറ്റൊരു കാര്യം ചിത്രം അടുത്ത വര്ഷം റിലീസ് ഉണ്ടാവില്ല എന്നും അറിയുന്നു.