ബ്ലേസ്ലിയുടെ ഒരിടിക്കില്ല നീ; റോബിന്റെ വെല്ലുവിളിക്ക് മറുപടിയുമായി ബ്ലേസ്ലിയുടെ സഹോദരൻ..!!

694

ബിഗ് ബോസ് സീസൺ നാലാം ഭാഗം അവസാനിക്കാൻ വെറും മണിക്കൂറുകൾ മാത്രം ഉള്ളപ്പോൾ ഇപ്പോൾ ഏറ്റവും വലിയ ചർച്ച ആകുന്നത് റിയാസ് സലിം ഉണ്ടാക്കിയ വിഷയങ്ങളോ ലക്ഷ്മി പ്രിയയുടെ കോലാഹലങ്ങളോ ഒന്നുമല്ല. മറിച്ച് ദിൽഷയുടെ ത്രികോണ പ്രണയത്തിലെ നായകന്മാരുടെ ഏറ്റ് മുട്ടലുകൾ തന്നെയാണ് ഇപ്പോൾ നടക്കുന്നത്.

എന്നാൽ ഡോക്ടർ റോബിൻ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ കൂടി പറഞ്ഞ കാര്യങ്ങൾ കാണുമ്പോൾ സ്വന്തം ആരാധകർ പോലും താരത്തിനെ ഒഴുവാക്കുന്ന തരത്തിലേക്ക് ആണ് കാര്യങ്ങൾ പോകുന്നത്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ നിരവധി പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട് എങ്കിൽ കൂടിയും പെൺകുട്ടി അംഗീകരിക്കാത്ത പ്രണയത്തിന് വേണ്ടിയുള്ള തമ്മിലടികൾ നടക്കുന്നത് ഇത് ആദ്യമായി ആണെന്ന് വേണം എങ്കിൽ പറയേണ്ടി വരും.

ആബാലവൃന്ദം ആളുകൾ ഇഷ്ടപ്പെടുന്ന റോബിൻ എന്ന മത്സരാർത്ഥി ബിഗ് ബോസ്സിൽ നിന്നും മറ്റൊരു മത്സരാർത്ഥിയെ അടിച്ച വിഷയത്തിൽ പുറത്തേക്ക് പോകുമ്പോൾ ആ വിഷയത്തിൽ ബിഗ് ബോസ് വീട്ടിൽ ശക്തമായ നിലപാടുകൾ വ്യക്തമാക്കിയ ആൾ ആണ് ബ്ലേസ്‌ലി. എന്നാൽ ഇപ്പോൾ സ്വന്തം പ്രണയിനിക്ക് വേണ്ടി മറ്റൊരു മത്സരാർത്ഥിയെ റോബിൻ ബ്ലേസ്‌ലിയെ തള്ളിപ്പറയുമ്പോഴും വ്യത്യസ്തമായ നിലപാടുകൾ എന്നും സ്വീകരിക്കുന്ന ആൾ ആയിരുന്നു ബ്ലേസ്‌ലി.

ഇപ്പോൾ ദിൽഷയുടെ ബ്ലേസ്‌ലി നടത്തിയ ബാഡ് ടെച്ചുകൾ ബ്ലേസ്‌ലി ഏറ്റ് പറഞ്ഞു മാപ്പ് പറഞ്ഞെങ്കിൽ കൂടിയും അതും തന്റെ രീതിയിൽ മുതലെടുപ്പ് നടത്തുന്ന രീതിയിൽ ഉള്ള പോസ്റ്റുമായി ആണ് റോബിൻ എത്തിയത്. ബ്ലേസ്‌ലി ചെയ്ത തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നത് ജാസ്മിൻ ആയിരുന്നു അതിന് ശേഷമായിരുന്നു ദിൽഷയോട് ക്ഷമ ചോദിച്ച് ബ്ലേസ്‌ലി എത്തിയത്.

suchithra robin bigg boss

അതെ സമയം നീ പുറത്തായിരുന്നു എങ്കിൽ അടിക്കുമെന്നും ഇടിക്കുമെന്നും ഒക്കെ വീര വാദം മുഴക്കിയ റോബിൻ പറയുന്നത്. നിന്റെ ഫാൻസിനേക്കാൾ ശക്തമായ ആർമി തനിക്ക് ഉണ്ടെന്ന് ആയിരുന്നു. അതായത് പത്താളിന്റെ ബലവും ഇരുട്ടിന്റെ മറയും ഉണ്ടെങ്കിൽ മാത്രമേ റോബിന് താൻ സ്നേഹിക്കുന്ന പെണ്ണിന്റെ വിഷയത്തിൽ പോലും ഇടെപെടാൻ കഴിയുകയുള്ളൂ എന്ന് റോബിൻ തന്നെ സമ്മതിക്കുന്നു.

എന്നാൽ തന്റെ മൂന്നു ലക്ഷം രൂപ വിലയുള്ള ക്യാമറ നഷ്ടമായപ്പോൾ തേടിക്കണ്ടുപിടിച്ച് കള്ളനെ പരസ്യമായി തല്ലിയ ആൾ ആണ് ബ്ലേസ്‌ലി. ബ്ലേസ്ലിയുടെ ഒരടിക്ക് പോലും നീയില്ല എന്നും റോബിനോട് ബ്ലേസ്ലിയുടെ സഹോദരൻ പറയുന്നു. നേരിട്ട് ബ്ലേസ്‌ലിയെ വെല്ലുവിളിക്കാനുള്ള ചങ്കൂറ്റം പോലുമില്ലാത്ത ഒരു പേടിത്തൂറിയാണ് റോബിൻ എന്നും ബ്ലേസ്‌ലി ആർമി പറയുന്നു. എന്തായാലും ദിനം പ്രതി റോബിൻ കൂടുതൽ കൂടുതൽ ആരാധകർ നഷ്ടമാകുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.