തെറ്റുകൾ ഏറ്റുപറയുന്നവൻ; തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവൻ; ബിഗ് ബോസ്സിൽ വിജയിക്കാൻ ഏറ്റവും അർഹനായത് ബ്ലസ്‌ലി..!!

94

ബിഗ് ബോസ് നാലാം സീസൺ വിജയി ആരെന്ന് അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സോഷ്യൽ മീഡിയ വഴി ഏറ്റവും വലിയ ചർച്ച ആകുന്നത് ബ്ലേസ്‌ലി എന്ന പേര് തന്നെയാണ്. റോബിൻ ബ്ലേസ്ലിക്ക് എതിരെ നടത്തിയ വെല്ലുവിളിയും ബ്ലേസ്‌ലി ആരാധകർ വോട്ട് ആക്കി മാറ്റുമ്പോൾ ഏത് വിഷയത്തിലും തന്റെ അഭിപ്രായങ്ങൾ മറ്റുള്ളവരെ നോക്കാതെ പറയുന്ന ബ്ലേസ്‌ലി തന്നെ വിജയിക്കണം എന്ന് ഒരു പ്രേക്ഷകർ പറയുന്നു. അതിനു അവർ നിരത്തുന്ന വ്യക്തമായ കാരണങ്ങളും ഉണ്ട്.

ബ്ലെസ്സി….സ്വന്തം ജീവിതം വെച്ച് കളിച്ച ഈ പയ്യൻ അല്ലാതെ വേറെ ആരു വിജയിക്കാൻ…

എല്ലാവരും, വന്നവനും പോയവനും, അവനെ ഒറ്റപ്പെടുത്തി… അവൻ തളർന്നില്ല…

തെറ്റുപറ്റിയെന്ന് തിരിച്ചറിയുമ്പോൾ , ആ തെറ്റിന്റെ കാഠിന്യം മനസ്സിലാക്കുമ്പോൾ ഹൃദയംകൊണ്ടവൻ മാപ്പ് പറഞ്ഞു….

blesslee

ഇവനല്ലേ പച്ച മനുഷ്യൻ… സമൂഹത്തിൻറെ പരിച്ഛേദമായ ബിഗ് ബോസ് ഹൗസിൽ പുറത്തുനിന്ന് കളി പഠിച്ചു വന്നവൻ അല്ല വിജയിക്കേണ്ടത്…

എല്ലാത്തിനെയും സമചിത്തതയോടെ അവൻ നേരിട്ടു.

എല്ലാ ടാസ്കുകളും അവൻ ഗംഭീരമായി ചെയ്തു…

തൻറെ മൈൻഡ് ഗെയിമിലൂടെ അവൻ പ്രേക്ഷകരെ ആസ്വദിപ്പിച്ചു…

ഇവനാണ് ഞാൻ എന്ന് ഏഷ്യാനെറ്റ് ആസ്വാദകരെ കൊണ്ട് പറയിപ്പിച്ചു…
കാരണം എല്ലാ മനുഷ്യനും ഉള്ള വികാരങ്ങൾ അവൻ ഒളിപ്പിച്ചുവച്ചില്ല…

റിയാസ് എന്ന വ്യക്തിയെ മാനുഫാക്ചറിങ് ഡിഫക്ട് എന്ന രീതിയിൽ മറ്റൊരു മത്സരാർത്ഥി അപമാനിച്ചപ്പോൾ അവർക്കെതിരെ അവൻ പോരാടി… തൻറെ എതിർ ഗ്രൂപ്പിൽ നിൽക്കുന്ന ആളായിട്ട് പോലും… അത് യഥാർത്ഥ മനുഷ്യന് മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളൂ….

ദിൽഷ എന്ന പെൺകുട്ടിയോട് പ്രണയം തോന്നിയെങ്കിലും , അത് ബിഗ് ബോസ് ഹൗസിന് പുറത്തുണ്ടാക്കുന്ന വികാരം ആ പെൺകുട്ടിക്ക് എതിരാണ് എന്ന് തിരിച്ചറിഞ്ഞപ്പോൾ അവളുടെ കാലിൽ വീണു മാപ്പ് പറഞ്ഞു അതിൽ നിന്ന് പിന്മാറി… സമൂഹത്തിന് കൊടുത്ത വലിയ മെസ്സേജ് ആയിരുന്നു അത്. പ്രണയത്തിൻറെ പേരിൽ പെൺകുട്ടികളെ അപായപ്പെടുത്തുന്ന ചുരുക്കം ചില സംഭവങ്ങൾ നമ്മുടെ നാട്ടിൽ നമ്മൾ കണ്ടിട്ടുണ്ടല്ലോ…

യാതൊരുവിധ ദുശീലങ്ങളും ഇല്ലാത്ത, നന്നായി പാടുന്ന, ആടുന്ന ഈ യുവാവ് വഴിതെറ്റി പോകുന്ന യുവത്വത്തിന് ഒരു മാതൃകയാണ്… വളർന്നുവരുന്ന കുഞ്ഞുമക്കൾക്കും….

lakshmi priya vinay madhav

പത്തുലക്ഷം അല്ല രണ്ടുകോടി തന്നാലും ഇവിടെനിന്ന് പോകില്ല എന്നും എന്നെ സ്നേഹിക്കുന്ന കാഴ്ചകാരോട് ഞാൻ ചെയ്യുന്ന നീതികേട് ആണെന്നും മനസ്സിലാക്കിയ ഹൃദയ വിശുദ്ധിയുള്ള ചെറുപ്പക്കാരൻ…

തെറ്റുകളും കുറ്റങ്ങളും ഉണ്ടെങ്കിലും ആബാലവൃത്തം ജനങ്ങൾ അവനെ സ്നേഹിക്കുന്നതിന് കാരണം അടിസ്ഥാനപരമായി അവൻ റിയലായി കളിച്ചു എന്നുള്ളതാണ്…

ലോകത്തിൻറെ ഗതിയറിയാതെ, നേരത്തിന്റെ ഗതി അറിയാതെ എല്ലാവരോടും ഒന്നിച്ച് നൂറു ദിനങ്ങൾ വാണ ഈ ചെറുപ്പക്കാരൻ മലയാള മനസ്സിൻറെ പരിച്ഛേദമാണ്…

അതുകൊണ്ടുതന്നെ അവൻ വിജയകിരീടം ചൂടണം..

അത് മലയാളം മനസ്സിൻറെ വിജയം കൂടിയാണ്……..

നന്ദി

You might also like