സായി കുമാറും ആദ്യ ഭാര്യയും ഒന്നിച്ചു; ചിത്രം പങ്കുവെച്ച് മകൾ വൈഷ്‌ണവി; ആരാധകരുടെ ചോദ്യത്തിന് താരം നൽകിയ മറുപടി ഇങ്ങനെ..!!

560

മലയാളത്തിൽ ഏറ്റവും മികച്ച സ്വഭാവ നടന്മാരിൽ ഒരാൾ ആണ് കൊട്ടാരക്കര ശ്രീധരൻ നായരുടെ മകൻ കൂടിയായ സായി കുമാർ. നാടക നടനായ സായി കുമാർ അഭിനയ ലോകത്തിലേക്ക് എത്തുന്നത് സിദ്ധിഖ് ലാൽ സംവിധാനം ചെയ്ത റാംജി റാവു സ്പീകിംഗ് എന്ന ചിത്രത്തിൽ കൂടി ആണ്.

ആദ്യ ചിത്രത്തിൽ കൂടി വമ്പൻ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞ നടൻ കൂടി ആണ് സായി കുമാർ. അഭിനയ ജീവിതത്തിൽ കുടുമുടികൾ കീഴടക്കുമ്പോൾ പോലും സ്വകാര്യ ജീവിതത്തിൽ താളപ്പിഴകൾ ഉണ്ടായ നടന്മാരുടെ കൂട്ടത്തിൽ തന്നെ ആയിരുന്നു സായി കുമാറിനും സ്ഥാനം ലഭിച്ചത്. 1977 ൽ വിടരുന്ന മൊട്ടുകൾ എന്ന ചിത്രത്തിൽ ബാലതാരമായി ആയിരുന്നു സായി കുമാർ ആദ്യം സിനിമ ലോകത്തിലേക്ക് എത്തുന്നത്.

എന്നാൽ പിന്നീട് 1989 പുറത്തിറങ്ങിയ റാംജി റാവു സ്പീകിംഗ് എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തുമ്പോൾ ഒരു തുടക്കകാരന് ലഭിക്കാത്ത സ്വീകരണം ആയിരുന്നു ലഭിച്ചത് എന്ന് വേണം എങ്കിൽ പറയാം. തുടർന്ന് നിരവധി ചിത്രങ്ങളിൽ നായകനായി എത്തി എങ്കിൽ കൂടിയും മോഹൻലാലും മമ്മൂട്ടിയും ജയറാമും അടക്കമുള്ള താരങ്ങൾക്ക് മുന്നിൽ താരപ്രഭ നഷ്ടമായ സായി കുമാർ പിൽക്കാലത്തിൽ സ്വഭാവ നടന്മാരുടെ നിരയിലേക്ക് മാറുക ആയിരുന്നു.

ഒപ്പം മികച്ച വില്ലൻ വേഷങ്ങൾ ചെയ്തിട്ടുള്ള ആൾ കൂടി ആണ് സായി കുമാർ. 1986 ൽ ആയിരുന്നു സായി കുമാർ തന്റെ ആദ്യ വിവാഹം കഴിക്കുന്നത്. പ്രസന്ന കുമാരി എന്നായിരുന്നു ഭാര്യയുടെ പേര്. ഈ ബന്ധത്തിൽ വൈഷ്ണവി എന്ന മകൾ കൂടി ഉണ്ടായി സായി കുമാറിന്. വൈഷ്ണവി ഇപ്പോൾ സീരിയൽ ലോകത്തിൽ ശ്രദ്ധ നേടിയ നടി കൂടിയാണ്.

എന്നാൽ ഈ വിവാഹ ജീവിതം 2007 ൽ സായി കുമാർ അവസാനിപ്പിക്കുകയും അഭിനയത്രി ബിന്ദു പണിക്കാരെ 2009 ൽ വിവാഹം കഴിക്കുകയും ചെയ്യുക ആയിരുന്നു. എന്നാൽ ഇപ്പോൾ തന്റെ അച്ഛന്റെയും അമ്മയുടെയും പഴയ ചിത്രം പങ്കുവെച്ച് രംഗത്ത് വന്നിരിക്കുകയാണ് വൈഷ്ണവി ഇപ്പോൾ. സൈച്ചനും പ്രസന്നാമ്മയും എന്ന തലവാചകത്തിൽ കൂടി ആണ് വൈഷ്ണവി അച്ഛനെയും അമ്മയെയും പങ്കുവെച്ചത്.

എന്നാൽ ഈ പോസ്റ്റിൽ ഇരുവരും വീണ്ടും ഒന്നിച്ചോ എന്നുള്ള കമന്റ് ആയി എത്തിയത്. എന്റെ മനസ്സിൽ അവര് ഇപ്പഴും ഒന്നിച്ച് തന്നെയാണ് എന്ന് ആയിരുന്നു വൈഷ്ണവി കമന്റ് ചെയ്തത്.