ബഡായിൽ ബംഗ്ളാവിൽ നിന്നും പിഷാരടിയും ആര്യയും ഔട്ട്; പകരം മിഥുനും ഭാര്യയും..!!

54

ഏഷ്യാനെറ്റ് ചാനലിന്റെ ജനപ്രിയ ചാറ്റ് കോമഡി ഷോ വീണ്ടും തിരിച്ചെത്തുകയാണ്. ടി ആർ പി റേറ്റിങ്ങിൽ എതിരാളികൾ ഇല്ലാതിരുന്ന ഷോ, ബിഗ് ബോസ് മലയാളം എന്ന ഷോ എത്തിയതോടെ അപ്രതീക്ഷിതമായി നിർത്തുക ആയിരുന്നു.

രമേശ് പിഷാരടിയും ആര്യയും ധർമജൻ ബോള്ഗാട്ടിയും മനോജ് ഗിന്നസ്, പ്രസീന, മുകേഷ് എന്നിവർ ചേർന്ന് നടത്തിയിരുന്ന ഷോ വലിയ ആരാധകർ തന്നെ ഉണ്ടായിരുന്നു.

എന്നാൽ, ഇടക്കാലത്ത് പിന്മാറിയ ശേഷം ഷോ വീണ്ടും തിരിച്ചെത്തുകയാണ്. എന്നാൽ തിരിച്ചെത്തുമ്പോൾ പ്രേക്ഷകരുടെ പ്രിയ ജോഡികൾ ആയ രമേശ് പിഷാരടിയും ആര്യയും ഉണ്ടാകില്ല.

ഫ്ലൊവേഴ്‌സ് ചാനലിൽ കോമഡി ഉത്സവം വഴി ഹിറ്റ് ആയി മാറിയ മിഥുൻ ആണ് പിഷാരടിക്ക് പകരം എത്തുന്നത്.

ആറു വര്ഷത്തിനടുത്തു നീണ്ടു നിന്ന പ്രോഗ്രാമിൽ ഇപ്പോഴും നടൻ മുകേഷ് സജീവമാണ് ഒപ്പം അമ്മായി വേഷത്തിൽ എത്തിയിരുന്ന പ്രസീദ മേനോനും രണ്ടാം സീസണിൽ ഉണ്ട്. അഞ്ചു അരവിന്ദും രണ്ടാം സീസണിൽ ഉണ്ട്. ബഡായി ബംഗ്ലാവ് സീസണ്‍ 2 ന്‍റെ പ്രമോ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിട്ടുണ്ട്. പിഷാരടിയും ആര്യയും ഇല്ലാത്ത പ്രോഗ്രാം എത്ര വിജയിക്കുമെന്ന് കാത്തിരുന്നു കാണാം

You might also like