ഇന്ത്യൻ സൈനികൻ എന്ന് കരുതി പാക് കമാണ്ടറെ പാകിസ്ഥാനികൾ തല്ലി കൊന്നു..!!

42

പുൽവാമ ആക്രമണത്തിന് ശേഷം ഇന്ത്യ പാക് അതിർത്തി സംഘർഷ ഭരിതമാണ്. പാക്കിസ്ഥാന്റെ വിംഗ് കമാന്‍ഡര്‍ ഷഹാസ് ഉദ് ദിനെയാണ് ഇന്ത്യക്കാരനാണെന്ന് കരുതി നാട്ടുകാര്‍ മര്‍ദിച്ചത്. ഷഹാസ് എഫ് 16 വിമാനം ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പറത്തുന്നതിനിടെ മിസൈല്‍ ആക്രമണത്തില്‍  വിമാനം തകര്‍ന്നു. പാരാച്ചൂട്ടില്‍ പാക്ക് അധിനിവേശ കാശ്മീരിലെ ലാം വാലിയിലാ മേഖലയില്‍ ഷഹാസ് ഇറങ്ങി. ഇവിടെ വച്ച് നാട്ടുകാര്‍ ഇയാളെ ക്രൂരമായി മര്‍ദിച്ചു.

തുടർന്ന് ക്രൂരമായ പരിക്കേറ്റ ശേഷമാണ് ഷാഹാസ് പാക് സൈനികൻ ആണെന്നുള്ള തിരിച്ചറിവ് ഉണ്ടായത്, തുടർന്ന് ആശുപത്രിയിൽ എത്തിച്ചു എങ്കിലും മരിക്കുക ആയിരുന്നു.

ഇന്ത്യയുടെ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പറത്തിയ മിഗ് 21 വിമാനമാണ് ഷഹാസ് ഉദ് ദിന്റെ എഫ് 16 വിമാനത്തെ തകര്‍ത്തതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

വ്യോമാതിർത്തി ലംഘിച്ച പാക് വിമാനം വെടിവെച്ചിട്ട് ഇന്ത്യൻ സൈന്യം..!!