എക്‌സ് എവിടെ എന്ന് ആരാധകൻ; നിന്റെ അപ്പനോട് ചോദിക്കാൻ ഗോപി സുന്ദർ..!!

54

ഗായിക അഭയ ഹിരണമായിയും സംഗീത സംവിധായകൻ ഗോപി സുന്ദറും തമ്മിൽ ഉള്ള പ്രണയം സിനിമ മേഘാലയിൽ പകൽ പോലെ പ്രകാശിച്ചു നിൽക്കുകയാണ്.

കഴിഞ്ഞ ദിവസം തന്റെ പ്രണയിനി അഭയ ഹിരണ്മയിക്ക് ഒപ്പമുള്ള ഫോട്ടോ ഒരു ജീവിതം എന്ന അടിക്കുറുപ്പോടെ ഗോപി സുന്ദർ പങ്കുവെച്ചത്.

എന്നാൽ, അതിൽ ആരാധകൻ ഇട്ട കമന്റ് ആണ് ഇപ്പോൾ വൈറൽ ആകുന്നത്. താങ്കളുടെ എക്‌സ് എവിടെ എന്നായിരുന്നു ചോദ്യം.

അത് തീര്‍ത്തും നിങ്ങളെ ബാധിക്കുന്ന കാര്യമേയല്ല എന്ന് പറഞ്ഞ ഗോപി സുന്ദര്‍, ഇനിയും സംശയം മാറിയില്ലെങ്കില്‍ ഇതേ ചോദ്യം ആദ്യം പോയി താങ്കളുടെ അച്ഛനോട് ചോദിക്കൂ എന്നാണ് മറുപടി നല്‍കിയത്.

2008 മുതൽ താൻ ഗോപി സുന്ദറുമായി പ്രണയത്തിൽ ആണെന്നും തന്നെ കീപ്പ് എന്നോ വെപ്പാട്ടി എന്നോ വിളിക്കാം എന്നാണ് ഹിരണ്മയി കുറച്ചു ദിവസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.