നിങ്ങൾ ഏത് വിരലിൽ ആണ് മോതിരം ധരിക്കുക; നിങ്ങളുടെ ഭാഗ്യം അറിയാം..!!

384

മോതിരം ഇഷ്ടപ്പെടുന്നവർ ആണ് മിക്കവരും, അത് ഇപ്പോൾ സ്വർണ്ണം തന്നെ ആവണം എന്നുള്ള നിർബന്ധം ഒന്നുമില്ല. മോതിര വിരലിൽ മാത്രം മോതിരം ധരിക്കുന്നവർ അല്ല ഉള്ളത്. ചൂണ്ടു വിരലിലും തള്ള വിരളിലും എന്തിന് ചെറു വിരലിൽ പോലും മോതിരം ഇടുന്നവർ ഉണ്ട്.

എന്നാൽ ഓരോ വിരലിൽ മോതിരം ധരിക്കുമ്പോൾ നമുക്ക് ലഭിക്കുന്ന ഫലങ്ങൾ വ്യത്യസതമാണ് എന്നാണ് പറയുന്നത്.

ഫാഷന്റെ ഭാഗമായി, തള്ള വിരലിൽ സ്റ്റീൽ വളയങ്ങൾ ധരിക്കുന്നവർ ആണ് മിക്കവരും, വലത് തള്ള വിരലിൽ ഇട്ടാൽ ആഗ്രഹ സാഫല്യവും ഇടത് വിരലിൽ ഇട്ടാൽ മാനസിക സമ്മർദവും ആണ് ഫലം.

നേതൃ പാടവം കൂടുവാൻ ചൂണ്ടു വിരലിലെ മോതിര ധാരണം സഹായിക്കും. കൂടാതെ എല്ലാ കാര്യവും ആത്മവിശ്വാസത്തോടെ ചെയ്യുവാനും സാധിക്കും. സ്ത്രീകൾ ഇടത് ചൂണ്ടു വിരലിലും പുരുഷന്മാർ വലത് ചൂണ്ടു വിരലിലും മോതിരം ധരിക്കുന്നതാണ് ഉത്തമം.

നടുവിരലിലിൽ മോതിരം അണിയുന്നതിലൂടെ ആത്മാർത്ഥത, ചുമതലാബോധം, എന്നിവ വർധിക്കും കൂടാതെ സൗന്ദര്യ ബോധത്തെ സൂചിപ്പിക്കുന്നതാണ്.

പ്രണയത്തെയും സ്നേഹത്തെയും സൂചിപ്പിക്കുന്ന വിരൽ ആണ് മോതിര വിരൽ. ഈ വിരലിൽ മോതിരം ധരിക്കുന്നതിലൂടെ പങ്കാളികൾ തമ്മിൽ ഉള്ള ഊഷ്മള സ്നേഹം വർധിക്കും. അതിനാൽ ആണ് പണ്ട് മുതലേ വിവാഹ മോതിരം മോതിര വിരലിൽ അണിയുന്നത്.

ചിന്താ ശേഷിയെയും ബുദ്ധി ശക്തിയെയും വർധിപ്പിക്കാൻ മോതിരം ചെറു വിരലിൽ ധരിക്കുന്നത് അത്യുത്തമം ആണ്. അത് സ്വർണ്ണ മോതിരം ആണെങ്കിൽ ഏറ്റവും നല്ലത്.

ഈ നക്ഷത്രങ്ങളിൽ ജനിച്ച സ്ത്രീകൾക്ക് അഹങ്കാരം കൂടെപ്പിറപ്പ്..!!

You might also like