തമിഴ്നാടിനു പിന്നാലെ പൂനക്കും സഹായങ്ങളുമായി മോഹൻലാൽ; നന്ദി പ്രകടിപ്പിച്ചു പൂനയും തമിൾനാടും…!!

49

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ കൊറോണ മൂലം ദുരിതത്തിൽ ആഴ്ന്നവർക്ക് സഹായങ്ങളുമായി മുന്നോട്ടു തന്നെ പോയിക്കൊണ്ടിരിക്കുകയാണ്. മലയാള സിനിമയിലെ ദിവസ വേതനക്കാർക്ക് പത്തു ലക്ഷം രൂപ നൽകിയ മോഹൻലാൽ തുടർന്ന് കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് കോറോണയുടെ ആരോഗ്യ പ്രവർത്തനങ്ങൾക്ക് സഹായമായി മോഹൻലാൽ അമ്പത് ലക്ഷം രൂപയും നൽകിയിരുന്നു.

കൂടാതെ ആരോഗ്യ പ്രവർത്തകരെയും വിളിച്ചു മോഹൻലാൽ സുഖ വിവരങ്ങൾ അന്വേഷിക്കുകയും ആശ്വാസ വാക്കുകൾ നൽകുകയും ചെയ്തിരുന്നു. എന്നാൽ തുടർന്ന് ബാക്കി ഉള്ള പ്രവർത്തനങ്ങൾ മോഹൻലാൽ തന്റെ അച്ഛന്റെയും അമ്മയുടെയും പേരിൽ തുടങ്ങിയ വിശ്വശാന്തി ഫൗണ്ടേഷൻ വഴി ആണ് നൽകിയത്. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റോബോർട്ട് നൽകിയ മോഹൻലാലിന്റെ വിശ്വശാന്തി ഫൌണ്ടേഷൻ വഴി ആയിരുന്നു. എന്നാൽ തുടർന്ന് വിശ്വശാന്തി ഇപ്പോൾ തമിൾനാടിനും പൂനക്കും സഹായങ്ങളുമായി എത്തിയിരിക്കുകയാണ്.

പത്ത് ലക്ഷം രൂപക്ക് മുകളിൽ വില വരുന്ന പി പി ഇ കിറ്റുകളും എൻ 95 മാസ്കുകളും ആണ് മോഹൻലാൽ തമിഴ്നാടിനു കൈമാറിയത്. കൂടാതെ പൂനെ മുൻസിപ്പാലിറ്റിക്ക് മോഹൻലാൽ 1000 പി പി ഇ കിറ്റുകളും വിതരണം ചെയ്തു. മോഹൻലാലിൻറെ സമയോചിതമായ പ്രവർത്തനങ്ങൾക്ക് തമിഴ്നാട് മന്ത്രി എസ് പി വേലുമണി നന്ദി അറിയിച്ചു രംഗത്ത് എത്തി. കൂടാതെ പുണെ മേയർ മുരളീധർ മോഹോൽ നന്ദി അറിയിച്ചിരുന്നു. ഇരുവരും ട്വിറ്ററിൽ കൂടി ആണ് സഹായങ്ങൾക്ക് നന്ദി അറിയിച്ചത്.

നേരത്തെ വിശ്വശാന്തി കൊച്ചിയിലെ ആരോഗ്യപ്രവർത്തകർക്ക് ജ്യൂസ് അടക്കം വിതരണം ചെയ്തിരുന്നു. കഴിഞ്ഞ പ്രളയ സമയത്തും മോഹൻലാൽ നിരവധി പ്രവർത്തനങ്ങൾ ഫൌണ്ടേഷൻ വഴി നടത്തിയിരുന്നു. കൂടാതെ ഫാൻസു‌ അസോസിയേഷൻ വഴിയും നിരവധി പ്രവർത്തനങ്ങൾ ആണ് നടക്കുന്നത്.

You might also like