ജീവിതം അവസാനിക്കാതെ മുന്നിൽ വേറെ വഴിയൊന്നും ഉണ്ടായിരുന്നില്ല; സ്വാസിക..!!

123

തമിഴിൽ നായികയായി തുടങ്ങി, മലയാളത്തിൽ രണ്ട് ചിത്രങ്ങൾ ചെയ്ത് പിന്നീട് മിനി സ്ക്രീനിൽ പ്രേക്ഷക മനസ്സുകൾ കീഴടക്കി മുന്നേറുന്ന നടിയാണ് സ്വാസിക.

എന്നാൽ സ്വാസികയുടെ അഭിനയ ജീവിതത്തിലെ തുടക്കം അത്രക്കും ശുഭം ഒന്നും അല്ലായിരുന്നു. തമിഴ് സിനിമയിലൂടെ തുടങ്ങിയ നടി മലയാളത്തിൽ അയാളും ഞാനും തമ്മിൽ, പ്രഭുവിന്റെ മക്കൾ എന്നീ ചിത്രങ്ങൾ ചെയ്തു, പക്ഷെ അതിന് ശേഷം തുടർച്ചയായി മൂന്ന് വർഷം സിനിമകൾ ഇലാതെ വീട്ടിൽ തന്നെ, താൻ സിനിമ. സിനിമ എന്നു ജീവിതം ഒന്നും നേടാൻ ആകാതെ നിന്നപ്പോൾ കൂട്ടുകാർ പഠനവും ജോലിയും എല്ലാം നേടി, വീട്ടിൽ നിന്നും കുത്തുവാക്കുകൾ കൂടി ആയപ്പോൾ ഡിപ്രഷൻ കൂടി മരിച്ചാലോ എന്നുവരെ ആലോചിച്ചു തുടങ്ങി. മരിക്കാൻ പല വഴികൾ ആലോചിച്ചു, വണ്ടി തട്ടി മരിച്ചാൽ മതി എന്ന് പോലും വിചാരിച്ചിട്ടുണ്ട്.

അങ്ങനെ നിൽക്കുമ്പോൾ ആണ് സീരിയലിൽ അവസരങ്ങൾ ലഭിക്കുന്നത്, വീണ്ടും അഭിനയത്തിൽ സജീവമായതോടെ കട്ടപ്പനയിലെ ഹൃത്വിക് റോഷനും സ്വർണ്ണക്കടുവ തുടങ്ങിയ ചിത്രങ്ങൾ ലഭിച്ചു.

ഇന്ന് പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട ഫ്ലവേഴസ് ടിവിയിലെ സീത എന്ന സീരിയലിലെ നായികയായാണ് സ്വാസിക.

You might also like