“കൊണ്ടൊരാം.. കൊണ്ടൊരാം..” ഒടിയനിലെ ആദ്യ ഗാനമെത്തി…!!

171

ആരാധകരും മലയാള സിനിമയും ഒരുപോലെ ആക്ഷാംഷയോടെ കാത്തിരിക്കുന്ന ഒടിയനിലെ ആദ്യ ഗാനമെത്തി.

മോഹൻലാൽ തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്‌തത്‌.

റഫീക്ക് അഹമ്മദ് എഴുതി, സുദീപും ശ്രേയ ഘോഷാലും ചേർന്ന് പാടിയ മധുര പ്രണയ ഗാനമാണ് റിലീസ് ചെയ്തത്

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച് നവാഗതനായ വി എ ശ്രീകുമാർ മോനോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്, എം ജയചന്ദ്രൻ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകുന്നത്. അഞ്ച് ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്. മോഹൻലാൽ പാടുന്ന ഒരു നാടൻ പാട്ടും ചിത്രത്തിൽ ഉണ്ടാകും.