സഞ്ജയ് ദത്ത് ലൂസിഫറിന്റെ രണ്ടാം ഭാഗത്തിൽ വില്ലനാകും; കൂടിക്കാഴ്ചയുടെ സത്യാവസ്ഥ വെളിപ്പെടുത്തി സിദ്ദിഖ്..!!

41

മോളിവുഡ് സൂപ്പർസ്റ്റാർ മോഹൻലാലും ബോളിവുഡ് കിംഗ് സഞ്ജയ് ദത്തും ഒരുമിച്ചുള്ള പോസ്റ്റ് മോഹൻലാൽ ഷെയർ ചെയ്തതോടെയാണ് മലയാള സിനിമയിലെ ഏറ്റവും വലിയ വിജയ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനിൽ വില്ലൻ ആയി സഞ്ജയ് ദത്ത്‌ എത്തും എന്ന രീതിയിൽ വാർത്തകൾ എത്തിയത്.

സാമൂഹിക മാധ്യമത്തിൽ ഈ വാർത്ത ആഘോഷം ആകുകയും ചെയ്തു. സിദ്ദിഖ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ബിഗ് ബ്രദറിലും വില്ലൻ സഞ്ജയ് ദത്ത്‌ എന്ന രീതിയിൽ വാർത്തകൾ എത്തിയിരുന്നു. വാർത്തകൾ ചൂടുപിടിച്ചപ്പോൾ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ സിദ്ദിഖ്.

സടക്ക് 2 എന്ന ഹിന്ദി ചിത്രത്തിലെ ഷൂട്ടിങ്ങിന് ഭാഗമായി മൈസൂരിൽ എത്തിയ സഞ്ജയ് ദത്തും ടീമും താമസിച്ചിരുന്ന അതേ ഹോട്ടലിലാണ് ബിഗ് ബ്രദറിന്റെ ടീമും താമസിച്ചത്. ഈ സാഹചര്യത്തിൽ അവിടെ വച്ച് മോഹൻലാലും സഞ്ജയ് ദത്തും കൂടിക്കാഴ്ച നടത്തിയെന്നും. എന്നാൽ ഇത് സൗഹാർദപരമായ ഒരു കൂടിക്കാഴ്ച മാത്രം ആയിരുന്നു എന്നും സിനിമയിലേക്ക് എന്ന രീതിയിൽ ഒരു ചർച്ചയും നടന്നട്ടില്ല എന്നുമാണ് സിദ്ധിക്ക് പറയുന്നത്.