ചന്ദന കുറിതൊട്ട് പുലിമുരുകൻ കാണാൻ പോകുന്നവർ; അടൂരിന്റെ മനസിലെ വർഗീയവാദിയെ കാണാതെ പോകരുത്; മേജർ രവി..!!

75

മോഹൻലാൽ ചിത്രം പുലിമുരുകനെ പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ രൂക്ഷമായി വിമർശിച്ചിരുന്നു. പുലി പിടിക്കാൻ പോകുന്നത് അടക്കം ലോജിക്ക് ഇല്ലാതെ ചിത്രം കാണാൻ പ്രേക്ഷകർ അതിരാവിലെ ചന്ദന കുറിയും തൊട്ട് പോകുന്നു എന്നായിരുന്നു അടൂർ പറഞ്ഞത്.

എന്നാൽ അടൂരിന്റെ വിമർശനത്തിന് എതിരെ മേജർ രവിയാണ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. അടൂർ ചന്ദന കുറി തൊട്ടു പടം കാണാൻ പോകുന്ന മോഹൻലാൽ ആരാധകർ എന്ന് പറയുമ്പോൾ അടൂരിന്റെ മനസിലെ വർഗീയ വാദിയെ കാണാതെ പോകരുത് എന്നാണ് സംവിധായകൻ മേജർ രവി പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ,

മോഹൻലാലിന്റെ സിനിമകൾ കാണാൻ വേണ്ടി അല്ലെങ്കിൽ അതുപോലുള്ള സിനിമകളെ തരംതാഴ്ത്തി പറയാനുള്ള അർഹത ഒരു സംവിധായകനുമില്ല. ഒരു പടം വിജയിക്കുമ്പോൾ അതിന്റെ വിജയം എന്നു പറയുന്നത് ആ ചിത്രം ജനങ്ങൾ സ്വീകരിച്ചു എന്നുള്ളതാണ്. അതുകൊണ്ടാണ് അവർ തിയറ്ററിൽ പോയി സിനിമ കാണുന്നത്.

അടൂരിന്റെ പ്രശ്നം അതല്ല. അദ്ദേഹത്തിന്റെ പ്രശ്നം അവർ ചന്ദനക്കുറി ഇട്ടിട്ടു പോകുന്നു എന്നുള്ളതാണ്. ഇവിടെയാണ് അദ്ദേഹത്തിന്റെ വർഗീയ സ്വഭാവം കാണുന്നത്. എന്തുകൊണ്ട് ഇത് എടുത്തു പറഞ്ഞിരിക്കുന്നു? ചന്ദനക്കുറി ഇട്ട് മോഹൻലാലിന്റെ സിനിമ കാണാൻ പോകുന്നുവെന്ന് എടുത്തു പറയുന്നത് തന്നെ കാപട്യമുള്ള പ്രസ്താവന ആണ്.

അതിൽ പാർട്ടിപരമായ ചിന്താഗതികളുണ്ട്. അദ്ദേഹത്തിന് ചന്ദനക്കുറി ഇഷ്ടമാകില്ലെന്ന് എനിക്കറിയാം. പക്ഷേ അതിനെ പൊതു ഇടത്തിലേക്ക് എടുത്തിട്ട് ചളി വാരിത്തേക്കുന്നതിനെ അംഗീകരിക്കാൻ കഴിയില്ല. – മേജർ രവി പറയുന്നു.

You might also like