നരസിംഹം പൊട്ടിപാളീസാകുമെന്ന് കരുതി; കാരണം പറഞ്ഞു ഐശ്വര്യ ഭാസ്കർ..!!

95

മലയാളത്തിൽ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാൽ നായകനായി എത്തിയ നരസിംഹം. ആന്റണി പെരുമ്പാവൂർ നിർമ്മാണ രംഗത്തേക്ക് എത്തിയ ആദ്യ ചിത്രം കൂടി ആയിരുന്നു നരസിംഹം. രഞ്ജിത്തിന്റ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാലിൻറെ നായികയായി എത്തിയത് ഐശ്വര്യ ഭാസ്കർ ആയിരുന്നു.

മോഹൻലാൽ ഐശ്വര്യ ഭാസ്കർ കൂട്ടുകെട്ടിൽ മൂന്നു ചിത്രങ്ങൾ ആണ് മലയാളത്തിൽ വന്നിട്ടുള്ളത്. ബട്ടർഫ്‌ളൈസ് എന്ന ചിത്രത്തിന് ശേഷം ആയിരുന്നു മോഹൻലാലിൻറെ നായികയായി ഐശ്വര്യ നരസിംഹത്തിൽ എത്തുന്നത്. ഇപ്പോൾ നരസിംഹം എന്ന ചിത്രം പരാജയം ആകുമെന്ന് ആയിരുന്നു കരുതിയിരുന്നത് എന്ന് പറയുകയാണ് ഐശ്വര്യ.

മോഹൻലാലിനെ കണ്ടാൽ തന്നെ റൊമാൻസ് തോന്നും. റൊമാൻസ് വരാത്ത ആൾക്ക് പോലും അത് വരുകയും ചെയ്യും. ബെസ്റ്റ് കോസ്റ്റാർ എന്ന് പറഞ്ഞാൽ അത് മോഹൻലാൽ ആണ്. ബട്ടർഫ്‌ളൈസ്, നരസിംഹം അത് കഴിഞ്ഞു പ്രജാ ഈ മൂന്നു ചിത്രങ്ങൾ ആയിരുന്നു ഞങ്ങൾ ഒന്നിച്ച് അയച്ചത്. നരസിംഹം എന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറി.

എന്നാൽ ഈ ചിത്രം പൊട്ടിപാളീസാകുമെന്ന് ആയിരുന്നു ഞാൻ കരുതിയത്. ഭയങ്കര നാച്ചുറൽ ആയി ആയിരുന്നു മലയാള സിനിമകൾ എടുക്കുന്നത് ഞാൻ കണ്ടിട്ടുള്ളത്. എന്റെ ഭാഗം മാത്രം അഭിനയിച്ച ശേഷമായിരുന്നു ഞാൻ പോയത്. എന്നാൽ പ്രിവ്യു ഷോ കാണാൻ വന്നപ്പോൾ ആയിരുന്നു ലാൽ സാർ വരുന്നതും ഒപ്പം സിംഹം ഓടി വരുന്നതും ഒക്കെ കാണുന്നത്.

ഞാനൊരു അഹങ്കാരി ആയിരുന്നു, എന്നെ എങ്ങനെ ആണ് ജയറാം ഇഷ്ടപ്പെട്ടതെന്ന് അറിയില്ല; പാർവതി ജയറാം..!!

അത് കണ്ടപ്പോൾ ഒരു രജനികാന്ത് ചിത്രം പോലെയാണ് തനിക്ക് തോന്നിയത്. അത്തരം ചിത്രങ്ങൾ മലയാളികൾ സ്വീകരിക്കുമോ എന്നുള്ള ആശങ്ക തനിക്ക് ഉണ്ടായിരുന്നു.ചിത്രം ഒരു വലിയ പരാജയം ആയി മാറുമെന്ന് ആയിരുന്നു താൻ കരുതിയിരുന്നത് എന്നും ഐശ്വര്യ ഭാസ്കർ പറയുന്നു.