ഞാനൊരു അഹങ്കാരി ആയിരുന്നു, എന്നെ എങ്ങനെ ആണ് ജയറാം ഇഷ്ടപ്പെട്ടതെന്ന് അറിയില്ല; പാർവതി ജയറാം..!!

167

തിരുവല്ല കവിയൂരിൽ ജനിച്ച അശ്വതി പി കുറുപ്പ് എന്ന പെൺകുട്ടി ആയിരുന്നു പിൽക്കാലത്തിൽ മലയാളത്തിൽ ശ്രദ്ധ നേടിയ പാർവതി എന്ന നടിയായി മാറിയത്. 1986 ൽ പുറത്തിറങ്ങിയ വിവാഹിതരേ ഇതിലെ എന്ന ചിത്രത്തിൽ കൂടി ആയിരുന്നു പാർവതി അഭിനയ ലോകത്തിലേക്ക് എത്തുന്നത്.

ആറു വർഷങ്ങൾ ആയിരുന്നു താരം അഭിനയ ലോകത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നിന്നത്. തുടർന്ന് നടൻ ജയറാമുമായുള്ള പ്രണയത്തിന് ശേഷം 1992 ഇരുവരും തമ്മിലുള്ള വിവാഹം നടക്കുകയും പാർവതി എന്ന താരം അഭിനയ ലോകത്തിൽ നിന്നും പിന്മാറുകയും ആയിരുന്നു. അമൃതം ഗമയ, തൂവാനത്തുമ്പികൾ, ആദർവം, കിരീടം, സൂര്യ ഗായത്രി, കമലദളം എന്നിവയൊക്കയാണ് താരത്തിന്റെ കരിയറിലെ മികച്ച ചിത്രം.

താര കുടുംബങ്ങളുടെ വിശേഷങ്ങൾ എന്നും ഏറെ ഇഷ്ടത്തോടെ അറിയാൻ ആഗ്രഹിക്കുന്നവർ ആണ് മലയാളികൾ. അത്തരത്തിൽ മലയാളികൾ എന്നും ഇഷ്ടപ്പെടുന്ന കുടുംബം ആണ് നടൻ ജയറാമിന്റെയും അതുപോലെ തന്നെ പാര്വതിയുടെയും. ഇരുവർക്കും രണ്ട് മക്കൾ ആണ് ഉള്ളത്. നടൻ കാളിദാസ് ജയറാമും മോഡൽ മാളവിക ജയറാമും.

അഭിനയ ലോകത്തിൽ നിന്നും പാർവതി പിന്മാറിയിട്ട് മുപ്പത് വർഷങ്ങൾ ആയി എങ്കിൽ പോലും പലപ്പോഴും എന്നും പ്രേക്ഷകർ ചോദിക്കുന്നത് എന്നാണു വീണ്ടും ബിഗ് സ്‌ക്രീനിൽ കാണാൻ കഴിയുക എന്നുള്ളത് തന്നെയാണ്. ഒരു ചെറുപുഞ്ചിരി മാത്രമാണ് താരം നൽകുന്ന മറുപടി. എന്നാൽ ഇപ്പോൾ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് തന്റെ സ്വഭാവത്തിനെ കുറിച്ചും അതുപോലെ ജയറാമുമായി ഉള്ള പ്രണയത്തിനെ കുറിച്ചും മനസ്സ് തുറന്നത്.

താൻ പെട്ടന്ന് ദേഷ്യം വരുന്ന ആൾ ആയിരുന്നു. കുട്ടികൾ ജനിക്കുന്നത് മുന്നേ ആയിരുന്നു ദേഷ്യം. അവർ വന്നതോടെ അതൊക്കെ മാറി. ശരിക്കും ഞാൻ ഒരു അഹങ്കാരി ആയിരുന്നു എന്നെ എങ്ങനെ ആയിരുന്നു ജയറാം ഇഷ്ടപെട്ടത് എന്ന് പോലും അറിയില്ല. എനിക്ക് 26 വയസുള്ളപ്പോൾ ആയിരുന്നു അനിയത്തി പോകുന്നത്. അതോടെ ദേഷ്യമൊക്കെ കുറഞ്ഞു തുടങ്ങി.

അവൾക്ക് 21 വയസ്സ് ഉള്ളപ്പോൾ ആയിരുന്നു മരിക്കുന്നത്. തുടർന്ന് ഞാൻ ദേഷ്യം ഒക്കെ അടക്കിപിടിക്കാൻ തുടങ്ങി. എന്നാൽ മക്കളോട് ഞാൻ ഒരിക്കലും ദേഷ്യം കാണിച്ചട്ടില്ല. അവർക്ക് കാര്യങ്ങൾ ഒക്കെ പറഞ്ഞു മനസിലാക്കി കൊടുക്കും. ദൈവം സഹായിച്ച് അവരൊക്കെ നല്ല കുട്ടികൾ ആണ്. ഞാൻ പറയുന്നത് കേൾക്കാനും ജീവിതത്തിൽ ഉയർച്ച കൊണ്ട് വരാനും അവർ നന്നായി ശ്രമിക്കുന്നുണ്ട്. പിന്നെ ചക്കിയും കണ്ണനും ഇപ്പോഴും അടിപിടിയാണ്. ഇടയിലേക്ക് പോയാൽ എനിക്കും കിട്ടും.

അതുകൊണ്ട് മാറിനിൽക്കാറാണ് പതിവ്. അടുത്തിടെ ഐസ് ക്രീം കഴിക്കുന്ന ഒരു ചിത്രം പുറത്തു വന്നിരുന്നു. അത് കണ്ണൻ എടുത്താണ്. ശരിക്കും ജയറാം ഒരു പാവം ആണ്. എന്നാൽ കണ്ണൻ അങ്ങനെ അല്ല. അവൻ നമ്മൾ അറിയാതെ വീഡിയോ ഒക്കെ എടുത്തു കളയും.

അമ്മ പേജ് നോക്കൂ എന്ന് പറയുമ്പോൾ ആണ് അവൻ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത് കാണുന്നത്. ടൈം ട്രാവൽ ചെയ്യാൻ അവസരം ലഭിച്ചാൽ താൻ ചെയ്ത പടങ്ങൾ കുറച്ചൂടെ നന്നാക്കാൻ ശ്രമിക്കും. പല സിനിമകളിലും അഭിനയിക്കുമ്പോൾ എന്റെ ശ്രദ്ധ മുഴുവൻ ജയറാമിന് ആയിരുന്നു.