ലോകേഷ് ഒരുക്കുന്ന വിജയ് ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നത് ധനുഷ്; ആവേശത്തിന്റെ കൊടുമുടിയിൽ ആരാധകർ..!!

43

മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് വീണ്ടും വിജയിക്കൊപ്പം ഒന്നിക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളം ഉയർന്ന് കഴിഞ്ഞു. അതിനുള്ള കരണം വിക്രം എന്ന കമൽ ഹസൻ ചിത്രം നേടിയ വമ്പൻ വിജയം തന്നെ ആണ്.

വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രം എന്നാ പ്രത്യേകതക്ക് ഒപ്പം തന്നെ ലോകേഷ് പറഞ്ഞ വാക്കുകളും ഇപ്പോൾ ശ്രദ്ധ നേടുന്നുണ്ട്. വിജയ് നായകൻ ആയി എത്തുന്ന സ്ഥിരം രക്ഷകൻ ചിത്രങ്ങളിൽ നിന്നും മാറി ആയിരിക്കും ലോകേഷ് ചിത്രം എത്തുക.

താൻ ഇനി ചെയ്യുന്ന ചിത്രങ്ങൾ എല്ലാം തന്റെ ചിത്രങ്ങൾ ആയിരിക്കും എന്നുള്ള പ്രഖ്യാപനം വിക്രം പ്രൊമോഷൻ വേളയിൽ ലോകേഷ് പറഞ്ഞിരുന്നു. ദളപതി 67 എന്ന് പേര് നൽകി ഇരിക്കുന്ന ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നത് ധനുഷ് ആയിരിക്കും എന്ന് ഇന്ത്യ ഗ്ലിറ്റ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

മാസ്റ്ററിൽ വില്ലൻ വേഷത്തിൽ എത്തിയത് വിജയ് സേതുപതി ആയിരുന്നു. ഇപ്പോൾ വിജയ് പൂർത്തി ആക്കിയത് തെലുങ്ക് സംവിധായകൻ വംശി പൈടിപ്പള്ളിയുടെ ചിത്രം ആണ്. 13 വർഷങ്ങൾക്ക്‌ ശേഷം വിജയ് ചിത്രത്തിൽ പ്രകാശ് രാജ് അഭിനയിക്കുന്നു എന്നുള്ളതാണ് പ്രത്യേകത. ഈ ചിത്രത്തിൽ ഡാൻസ് കൊറിയോഗ്രാഫി ചെയ്യുന്നത് പ്രഭു ദേവയാണ്.

You might also like