മോഹൻലാലിന് പുതിയ താരപദവി നൽകി സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്..!!

70

മലയാള സിനിമയുടെ അഭിമാന താരമാണ് മോഹൻലാൽ, ബോക്സോഫീസിൽ ആരാധകരുടെ കാര്യത്തിൽ ആയാലും അഭിനയത്തിൽ ആയാലും എതിരാളികൾ ഇല്ലാത്ത നടൻ ആണ് ദി കംപ്ലീറ്റ് ആക്ടർ എന്ന് വിളിപ്പേരുള്ള മോഹൻലാൽ.

മലയാള സിനിമക്ക് ആദ്യ 50 കോടി, 100 കോടിയും തുടർന്ന് 200 കോടിയും നേടാൻ കഴിഞ്ഞിട്ടുള്ള താരമാണ് മോഹൻലാൽ, നിരവധി താരങ്ങളും ഉണ്ട് മോഹൻലാൽ എന്ന നടനെ ആരാധിക്കുന്നതിന്റെ കൂട്ടത്തിൽ, തമിഴ് നടൻ സൂര്യയും വിജയ് സേതുപതിയും ധനുഷും മലയാളത്തിൽ ആണെങ്കിൽ പ്രിത്വിരാജ്, ഇന്ദ്രജിത്, അജു വർഗീസ്, വിനീത് ശ്രീനിവാസൻ, ആന്റണി വർഗീസ്, മഞ്ജു വാര്യർ, ഐശ്വര്യ ലക്ഷ്‍മി തുടങ്ങി നിരവധി താരങ്ങൾ ആണ് മോഹൻലാൽ ആരാധകരിൽ മുൻ നിരയിൽ ഉള്ളത്.

SIIMA ഫിലിം അവാർഡ് ആണ് മോഹൻലാലിന് പുതിയ താരപദവി നൽകിയിരിക്കുന്നത്, മലയാള സിനിമയുടെ ദൈവം (god of mollywood) ആയി ആണ് അദ്ദേഹത്തിന്റെ സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ് വിശേഷണം നൽകിയത്.

ദോഹയിൽ വെച്ച് നടക്കുന്ന ഈ വർഷത്തെ അവാർഡ് നിശയിൽ ഗസ്റ്റ് ഓഫ് ഹോണർ ആയി മോഹൻലാൽ ആഗസ്റ്റ് 16ന് എത്തുകയും ചെയ്യും, മലയാളത്തിൽ നിന്നുള്ള മികച്ച നടന്മാർക്ക് ഉള്ള മത്സര വിഭാഗത്തിലും മോഹൻലാൽ ചിത്രമായ ഒടിയൻ ഉണ്ട്. തമിഴ്, മലയാളം ചിത്രങ്ങൾക്ക് പുരസ്‌കാരങ്ങൾ നൽകുന്നതിനായി ആണ് മോഹൻലാൽ എത്തുന്നത്.

You might also like