ഗണേഷ് കുമാർ കയറിപ്പിടിക്കുന്ന രംഗം ഉണ്ടെന്ന് അറിഞ്ഞപ്പോൾ 2 നടിമാർ പിന്മാറി; ദിവ്യ ഉണ്ണി ആ വേഷം ചെയ്യാൻ തയ്യാറായി; അതിന് മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു; തിരക്കഥാകൃത്ത് ബാബു ജനാർദ്ദനൻ പറയുന്നു..!!

18,418

ബാബു ജനാർദ്ദനന്റെ തിരക്കഥയിൽ ഐവി ശശി സംവിധാനം ചെയ്തു മോഹൻലാൽ നായകൻ ആയി എത്തിയ ചിത്രം ആണ് 1997 ൽ പുറത്തിറങ്ങിയ വർണ്ണ പകിട്ട്.

ചിത്രത്തിൽ മോഹൻലാലിൻറെ നായിക ആയി എത്തിയത് മീനയും ദിവ്യ ഉണ്ണിയും ആയിരുന്നു. ജഗദീഷ് , ദിലീപ് , ഗണേഷ് കുമാർ , സോമൻ എന്നിവർ ആയിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്.

സണ്ണി പാലേമാറ്റം എന്ന കഥാപാത്രം ആയി ആണ് മോഹൻലാൽ എത്തിയത്. ഇപ്പോൾ ചിത്രത്തിന്റെ 25 വര്ഷം പൂർത്തി ആ സമയത്തിൽ ചിത്രത്തിന്റെ തിരക്കഥകൃത്ത് ബാബു ജനാർദ്ദനൻ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്.

ചിത്രത്തിൽ യഥാർത്ഥത്തിൽ രണ്ടാം നായികാ ദിവ്യ ഉണ്ണി ആയിരുന്നില്ല എന്ന് ബാബു ജനാർദ്ദനൻ പറയുന്നു. ദിവ്യ എത്തിയതിനെ കുറിച്ച് ബാബു പറയുന്നത് എങ്ങനെ.. മോഹൻലാൽ , മീന , ദിവ്യ ഉണ്ണി , എന്നിവർ ആയിരുന്നു ചിത്രത്തിൽ പ്രധന വേഷത്തിൽ എത്തിയത്. രണ്ടാം ഷെഡ്യുൾ നടക്കുന്നത് കോട്ടയത്ത് ആയിരുന്നു.

ചിത്രത്തിൽ രണ്ടമത്തെ നായിക ആയി അന്നത്തെ ചില ചിത്രങ്ങളിൽ അഭിനയിച്ച നടിയെ വിളിച്ചു. നായികാ നടി ആയിരുന്നു. പോളച്ചൻ എന്ന ദിലീപ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യ വേഷവും ഒപ്പം മോഹൻലാലിന്റെ ഫ്ലാഷ് ബാക്ക് കഥയിലെ നായികയും ആയ നാൻസി എന്ന വേഷം ആണ് അത്.

കഥയിൽ നടൻ ഗണേഷ് കുമാർ അവതരിപ്പിക്കുന്ന കഥാപാത്രം പോളച്ചന്റെ ചേട്ടന്റെ വേഷം ആണ്. നാൻസിയെ കിടപ്പറയിലേക്ക് ക്ഷണിക്കുന്നതും അവസരങ്ങൾ ലഭിക്കുമ്പോൾ എല്ലാം കയറി പിടിക്കുകയും ചെയ്യുന്നുണ്ട്.

എന്നാൽ അത്തരം രംഗങ്ങൾ ഉണ്ടെന്നു അറിഞ്ഞപ്പോൾ തീരുമാനിച്ച നടി പിന്മാറി. മറ്റൊരു നടിയെ നോക്കിയപ്പോൾ അവർക്ക് ഡാൻസ് അറിയാത്തതു കൊണ്ട് അവരെയും മാറ്റേണ്ടി വന്നു. ഇതിന് ഇടയിൽ മോഹൻലാലിന് ഇരുവർ എന്ന ചിത്രത്തിൽ ജോയിൻ ചെയ്യാൻ ഉള്ളതിനാൽ സമ്മർദ്ദം അങ്ങനെയും കൂടി.

അങ്ങനെ ഒരു മാഗസിൻ കവറിൽ ദിവ്യ ഉണ്ണിയുടെ ചിത്രം കാണുന്നത് തുടർന്ന് ഐവി ശശിയോട് കാര്യങ്ങൾ പറഞ്ഞു എങ്കിൽ കൂടിയും നിങ്ങൾ പോയി നോക്കാൻ ആയിരുന്നു അദ്ദേഹം പറഞ്ഞത്. ഞാൻ വരുന്നില്ല , നീയും ജോക്കുട്ടനും പോയി അവരോട് സംസാരിക്കൂ എന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്.

അവിടെ ചെന്ന് മോഹൻലാൽ ചിത്രത്തിലെക്ക് ആണ് ക്ഷണിക്കുന്നത് എന്ന് പറഞ്ഞപ്പോൾ ദിവ്യ ഉണ്ണിയോ അവരുടെ അമ്മയായ ടീച്ചറോ വിശ്വസിച്ചില്ല.

തുടർന്ന് ലാലേട്ടനൊപ്പം ഉള്ള മാണിക്യ കല്ലാൽ എന്ന പാട്ട് ഞങ്ങൾ കേൾപ്പിച്ചു കൊടുത്തു. ഇത് മോഹൻലാലിനൊപ്പം ചെയ്യേണ്ട ഡാൻസ് ആണെന്ന് കൂടി പറഞ്ഞിട്ടും ഒരു തരത്തിലും വിശ്വസിച്ചില്ല. പിന്നെ ഒരു തരത്തിൽ കൂടെ കൂട്ടുക ആയിരുന്നു.

You might also like