ഞാൻ ഗേയാണ്; ബിഗ് ബോസ് വീട്ടിൽ അശ്വിന്റെ തുറന്നു പറച്ചിൽ; ആരാധകർക്ക് ഞെട്ടൽ..!!

118

കഴിഞ്ഞ മൂന്നു സീസണിൽ നിന്നും ഏറെ വ്യത്യസ്‍തമായ രീതിയിൽ ആണ് ഇത്തവണ ബിഗ് ബോസ് മത്സരാർത്ഥികളുടെ തിരഞ്ഞെടുക്കൽ നടന്നിരിക്കുന്നത്. മോഡലും നടിയും അവതാരകയും ഡോക്ടറും ലെസ്ബിയനും വിവാഹ മോചിതരും മജീഷ്യനും അടക്കം നിരവധി മേഖലയിൽ നിന്നുമുള്ള ആളുകൾ ഇത്തവണ ബിഗ് ബോസ്സിൽ വീട്ടിൽ ഉണ്ട്.

ഇത്തവണ ബിഗ് ബോസ്സിൽ വീട്ടിൽ ഉള്ളത് രണ്ട് ലെസ്ബിയൻ ഐഡന്റിറ്റി ഉള്ള ആകുകൾ ആണ് ഉള്ളത്. ഒന്ന് ജാസ്മിൻ മൂസയും അതുപോലെ മറ്റൊരാൾ അപർണ്ണ മൾബറിയും ആണ്. തങ്ങളുടെ സ്വത്വം തുറന്നു പറഞ്ഞുകൊണ്ട് എത്തിയ ആളുകൾ ആയതുകൊണ്ട് തന്നെ പ്രേക്ഷകർക്കും അതുപോലെ അണിയറ പ്രവർത്തകർക്കും ഏറെ സന്തോഷം ഉള്ള കാര്യം ആയിരുന്നു.

bigg boss season 4 malayalam fame aswin vijay

എന്നാൽ ഇപ്പോൾ മറ്റൊരു താരം കൂടി തന്റെ സെക്ഷ്വൽ ഓറിയന്റേഷൻ തുറന്നു പറഞ്ഞിരിക്കുകയാണ്. മജീഷ്യൻ ആയ അശ്വിൻ ആണ് ഇത്തരത്തിലുള്ള വെളിപ്പെടുത്തൽ നടത്തിയത്. അശ്വിൻ താൻ ഒരു ഗേ ആണെന്ന് ആയിരുന്നു വെളിപ്പെടുത്തിയത്. ബിഗ് ബോസ് വീട്ടിലെ ലെസ്ബിയൻ താരമായ അപർണ്ണയോട് ആയിരുന്നു ഇക്കാര്യം അശ്വിൻ തുറന്നു പറഞ്ഞത്.

തുടർന്ന് ഈ വിശ്വസ്യത്തിൽ ജാസ്മിനും ഒന്നിച്ചുള്ള ഒരു ചർച്ച നടത്താനും ഇരുവരും തയ്യാറായി. വിവരം അറിയുന്ന ജാസ്മിൻ ബൈ സെക്ഷ്വൽ ആണോ എന്ന് ചോദിക്കുന്നുണ്ട് എങ്കിൽ കൂടിയും അല്ല താൻ സ്ട്രിക്ടിലി ഗേ മാത്രമാണ് എന്ന് അശ്വിൻ പറയുന്നുണ്ട്.

എന്നാൽ ഇക്കാര്യത്തിൽ തനിക്ക് നേരത്തെ സംശയം തോന്നി എങ്കിൽ കൂടിയും വ്യക്തി പറയമായ കാര്യം ആയതുകൊണ്ടായിരുന്നു താൻ ചോദിക്കാതെ ഇരുന്നത് എന്നും അശ്വിനോട് ജാസ്മിൻ പറയുന്നുണ്ട്. എന്നാൽ അശ്വിൻ ഇത്തരത്തിൽ ഉള്ള തുറന്നു പറച്ചിൽ നടത്തിയത് യഥാർത്ഥത്തിൽ ആശ്വാസം ഉണ്ടാക്കുന്നുണ്ട് എന്നായിരുന്നുആ അപർണ്ണ പറഞ്ഞത്. ഇതിൽ ഭയം ഒന്നും തോന്നേണ്ട ആവശ്യമില്ല എന്നും പൂർണ്ണ പിന്തുണ നൽകുന്നു എന്നും ജാസ്മിൻ അശ്വിനോട് പറയുന്നുണ്ട്.

You might also like