സാഗർ ഏലിയാസ് ജാക്കി ഞാൻ തൃപ്തി ഇല്ലാതെ ചെയ്ത ചിത്രം; മോഹൻലാലിനൊപ്പം അമൽ നീരദ് ഒന്നിച്ച ചിത്രത്തിനെ കുറിച്ച് വെളിപ്പെടുത്തൽ..!!

1,512

മോഹൻലാൽ അമൽ നീരദ് ടീം ആദ്യമായി ഒന്നിച്ച ചിത്രം ആയിരുന്നു സാഗർ ഏലിയാസ് ജാക്കി. 2009 ൽ ആയിരുന്നു ഈ ചിത്രം റിലീസ് ചെയ്യുന്നത്. എസ് എൻ സ്വാമി ആയിരുന്നു ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

മോഹൻലാൽ ചിത്രം ഇരുപതാം നൂറ്റാണ്ടിന്റെ ഒരു ഭാഗം എന്ന നിലയിൽ ആയിരുന്നു ചിത്രം എത്തിയത് എങ്കിൽ കൂടിയും രണ്ടാം ഭാഗം എന്ന് ഇതിന പറയാൻ കഴിയുമായിരുന്നില്ല. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രത്തിന്റെ നിർമാണം.

മോഹൻലാലിനൊപ്പം ശോഭന , സുമൻ , മനോജ് കെ ജയൻ , ജഗതി ശ്രീകുമാർ എന്നിവർ ഒന്നിച്ച ചിത്രം എന്നാണ് പ്രേക്ഷകർക്ക് പൂർണമായും സ്വീകാര്യമായില്ല എന്നുള്ളത് ആണ് സത്യം. ഈ ചിത്രത്തിന്റെ തിരക്കഥ ഞാൻ പൂർണ്ണ തൃപ്തിയിൽ എഴുതിയത് ആയിരുന്നില്ല എന്ന് പിൽക്കാലത്തിൽ സ്വാമി തന്നെ പറഞ്ഞിരുന്നു.

ആന്റണി പെരുമ്പാവൂർ നിർബന്ധിച്ചത് കൊണ്ട് എഴുതിയ തിരക്കഥ ആണ്. അതുകൊണ്ടു തന്നെ ചിത്രത്തിന് വലിയ രീതിയിൽ അത് ബാധിക്കേണ്ടത് ആയിരുന്നു എങ്കിൽ കൂടിയും അമൽ നീരദ് എന്ന മികച്ച സംവിധായകന്റെ കഴിവ് ആണ് ചിത്രത്തിന് ഇത്രയെങ്കിലും മികച്ചത് ആക്കിയത്.

എന്നാലും കഥയിൽ വന്ന വൈരുദ്ധ്യങ്ങൾ ചിത്രത്തിനെ നന്നായി ബാധിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിന് ഒരു കഥ പറയാൻ ആണ് ഉള്ളൂ. അത് പറഞ്ഞു കഴിഞ്ഞത് ആയിരുന്നു എന്നാൽ വീണ്ടും ഒരു കഥ അതിൽ നിന്നും പറയുമ്പോൾ പ്രേക്ഷകർക്ക് അഗീകരിക്കാൻ കഴിയുന്നത് കഥയിൽ ഉണ്ടാവണം.

അതിലാതെ ആയി പോയി എന്നും എസ് എൻ സ്വാമി പറയുന്നു. അതെ സമയം അമൽ നീരദ് എന്ന സ്റ്റൈലിഷ് സംവിധായകൻ വീണ്ടും മോഹൻലാലിനൊപ്പം ഒന്നിക്കുമോ എന്നുള്ള കാത്തിരിപ്പിൽ ആണ് ആരാധകർ.

You might also like