ഈ മാസ്സ് ലുക്കിന്റെ രഹസ്യം വെളിപ്പെടുത്തി സുരേഷ് ഗോപി; കാവലിലെ ലുക്കിനെ കുറിച്ചും പറയുന്നത് ഇങ്ങനെ..!!

41

കായങ്ങൾ നൂറു എന്ന ആൽബത്തിൽ കഴിഞ്ഞ ദിവസം സുരേഷ് ഗോപി എത്തിയതോടെയാണ് സുരേഷ് ഗോപിയുടെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. നിധിൻ രഞ്ജിപണിക്കർ കസബ എന്ന ചിത്രത്തിന് ശേഷം എടുക്കുന്ന കാവൽ എന്ന ചിത്രത്തിന്റെ രണ്ടാം ലുക്ക് ആണെന്ന തരത്തിൽ ഉള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.

എന്നാൽ ആ വാർത്തകൾക്ക് ഉള്ള മറുപടിയും ആ ഫോട്ടോ എന്തിന് വേണ്ടി ഉള്ള ലുക്ക് ആണെന്നുള്ള വെളിപ്പെടുത്തൽ കൂടി നടത്തി ഇരിക്കുകയാണ് സുരേഷ് ഗോപി തന്റെ ഒഫീഷ്യൽ പേജിൽ കൂടി…

സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്ന പുതിയ ലുക്കിലുള്ള എന്റെ ചിത്രത്തിന് അനൗൻസ് ചെയ്തതോ ചിത്രീകരിച്ചിരുന്നതോ ആയ ചിത്രങ്ങളുമായി യാതൊരു ബന്ധവുമില്ല. തെറ്റായ പ്രചരണങ്ങൾ നടത്തരുതെന്ന് ആരാധകരോടും മീഡിയയോടും അപേക്ഷിക്കുകയാണ്. സത്യാവസ്ഥ പരിശോധിക്കാതെ വ്യജ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നത് ന്യായീകരിക്കാനാവില്ല. മാത്യു തോമസ് സംവിധാനം ചെയ്യുന്ന എന്റെ 250 മത്തെ ചിത്രത്തിന്റെയും രാഹുലുമായി ചേർന്നുള്ള ചിത്രത്തിന്റെയും ഫോട്ടോഷൂട്ടുകൾ അവസാനിക്കും വരെയേ ഈ ലുക്കിൽ തുടരുകയുള്ളൂ. അതിനു ശേഷം കാവലിനു വേണ്ടി ഷേവ് ചെയ്ത ലുക്കിലേക്ക് മാറും. ഏവരും സുരക്ഷിതരായിരിക്കൂ.

ഏറെ കാലത്തെ ഇടവേളക്ക് ശേഷം സുരേഷ് ഗോപി അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ കൂടി ആണ് മലയാളം സിനിമയിലേക്ക് തിരിച്ചെത്തിയത്. തുടർന്ന് ആണ് ഹൈറേഞ്ച് കഥ പറയുന്ന കാവലിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.