അങ്ങനെ ഒരാളുടെ കൂടെ ജീവിക്കാൻ കഴിയില്ല; പ്രണയം തകർന്നതിനെ കുറിച്ച് രഞ്ജിനി ഹരിദാസ്..!!

46

രഞ്ജിനി ഹരിദാസ് എന്ന താരം മോഡൽ ആയി ആണ് തുടക്കം എങ്കിൽ കൂടിയും താരം ശ്രദ്ധ നേടിയത് മലയാളം അവതാരകയായി എത്തിയതോടെ ആയിരുന്നു. ഏഷ്യാനെറ്റിൽ ഐഡിയ സ്റ്റാർ സിംഗറിൽ അവതാരകയായി എത്തി ഷോ സൂപ്പർ ഹിറ്റ് ആയതോടെ താരത്തിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മലയാളവും ഇംഗ്ലീഷും കലർത്തി ഉള്ള രഞ്ജിനിയുടെ സംഭാഷണം ഏറെ ശ്രദ്ധ നേടി എന്ന് വേണം പറയാൻ.

തുടർന്ന് മോഹൻലാൽ നായകനായി എത്തിയ ചൈന ടൌൺ എന്ന ചിത്രത്തിൽ ചെറിയ ഒരു വേഷത്തിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തി എങ്കിൽ കൂടിയും വലിയ വിജയം ആകാൻ കഴിഞ്ഞില്ല. എൻട്രി എന്ന ചിത്രത്തിൽ ബാബുരാജിനൊപ്പം നായിക നിരയിൽ വരെ താരം എത്തി എങ്കിലും വലിയ പ്രാധാന്യം ലഭിക്കാതെ പോയി. മുപ്പത്തിയെട്ട് വയസു പിന്നിട്ട താരത്തിന് ഒരുപാട് പ്രണയങ്ങളെ ഉണ്ടായിരുന്നു എന്നും ഇന്നും അവിവാഹിതയായി തുടരുകയാണ് താരം.

തന്റെ പല പ്രണയങ്ങളെ കുറിച്ചും രഞ്ജിനി ജെ ബി ജങ്ഷൻ എന്ന പരിപാടിയിൽ തുറന്നു പറഞ്ഞിരുന്നു. ഒട്ടേറെ വിശേഷങ്ങൾ പങ്കു വെച്ചുള്ള താരത്തിന്റെ പഴയ വീഡിയോ ആണ് വീണ്ടും വൈറൽ ആകുന്നത്. താൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആയിരുന്നു ആ പ്രണയം. ഏഴിൽ പഠിക്കുമ്പോൾ ഞങ്ങൾ ഒരു ക്യാമ്പിന് പോയി. അവിടെ വെച്ച് അവൻ ഒരു ഇംഗ്ലീഷ് പാട്ടുപാടി. അങ്ങനെ അവനോടു ഇഷ്ടം തോന്നി.

എന്നാൽ വേറെ വിദ്യാലയങ്ങളിൽ നിന്നും വന്ന നാലുപേർക്ക് കൂടി എന്നോട് ഇഷ്ടം ഉണ്ടായിരുന്നു എന്ന് കൂട്ടുകാരി വിളിച്ചു പറഞ്ഞു. എന്നാൽ എനിക്ക് ഇഷ്ടം അവനോടു ആയിരുന്നു. അവനെ വേദനിപ്പിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. അവൻ അപ്പോൾ എട്ടിൽ ആയിരുന്നു പഠിച്ചത്. എന്നോട് ഉള്ള ഇഷ്ടം കൊണ്ട് അവൻ എന്റെ വിദ്യാലയത്തിലേക്ക് വന്നു. ചെറിയ ഫോൺ വിളിയിൽ തുടങ്ങിയ ഇഷ്ടം അങ്ങനെ പ്രണയത്തിലേക്ക് കടന്നു. അങ്ങനെ ഞങ്ങൾ പ്രണയത്തിൽ ആയി. തുടർന്ന് ഞങ്ങളുടെ പ്രണയം പിടിച്ചു. ആദ്യമായി ഞങ്ങളുടെ ഉകൂളിൽ പിടിക്കുന്ന പ്രണയം ഞങ്ങളുടെത് ആയിരുന്നു. ഇന്നും അവന്റെ എന്റെ നല്ല കൂട്ടുകാരനാണ്.

എന്നാൽ ഞാൻ രഞ്ജിനിയെ കാണുമ്പോൾ എല്ലാം രഞ്ജിനി ക്ക് പ്രണയങ്ങൾ ഉണ്ടായിരുന്നു എന്നായി അവതരകൻ..

എന്നാൽ സാർ എന്നെ കാണുമ്പോൾ എനിക്ക് ഉണ്ടായിരുന്ന ഏറ്റവും വലിയ പ്രശനം പ്രണയം ആയിരുന്നു എന്ന് രഞ്ജിനി മറുപടിയായി പറഞ്ഞത്. അപ്പോൾ അവതാരകൻ ബ്രിട്ടാസ് നൽകിയ മറുപടി ഞാൻ പറഞ്ഞിട്ട് ഒന്നും അല്ല അതിൽ ഒരു അന്തക വിത്ത് ഉണ്ടായിരുന്നു എന്നാണ്. എന്നാൽ ആ പ്രണയം തകർന്നതിൽ ഞാൻ സന്തോഷവതിയാണ് എന്നാണ് രഞ്ജിനി മറുപടി പറഞ്ഞത്.

ഞാൻ മാത്രമല്ല അദ്ദേഹവും സന്തോഷിക്കുന്നു എന്നായിരുന്നു മറുപടി. എന്നെക്കാളും കുറച്ചു കൂടി സ്ട്രോങ്ങ് ആയ വ്യക്തിയെ വിവാഹം കഴിച്ചാൽ ഞാൻ കട്രോളിൽ ആകുമെന്ന് കരുതി. ആ ബന്ധം കല്യാണം കഴിക്കും എന്ന് കരുതി. താല്പര്യവും ഉണ്ടായിരുന്നു. അദ്ദേഹത്തെ പോലെ സ്‌ട്രോങ്ങായ ഒട്ടേറെ വ്യക്തികളെ ഞാൻ പരിചയപ്പെട്ടിട്ടുണ്ട്. അതിൽ ഒരാൾ ആയിരുന്നു അദ്ദേഹം. ഞാൻ പറയുന്നത് ഒക്കെ കേൾക്കുമായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് ഒരു പോസ്സിബിലിറ്റി ഉണ്ടായിരുന്നു.

എന്നാൽ എന്നെ വഞ്ചിച്ചത്തോടെ ആ ബന്ധം അവസാനിക്കുന്നത്. അദ്ദേഹത്തിന് വേറെ ഒരാളുമായി ബന്ധം ഉണ്ടായിരുന്നു എന്നാൽ അത് പ്രണയം ആയിരുന്നോ എന്ന് എനിക്ക് അറിയില്ല. ഒരേ സമയം രണ്ടു ആളുകളുമായി ബന്ധം. ഒടുവിൽ ഞാൻ അത് കണ്ടു പിടിച്ചു. എന്നിട്ട് ആ കുട്ടിയേയും കൂട്ടി അദ്ദേഹത്തിന്റെ വീട്ടിൽ പോയി.

കുട്ടിക്ക് വേണം എങ്കിൽ ബന്ധം തുടരാം എന്നും എങ്കിൽ താല്പര്യം ഇല്ല എന്നും ഞാൻ പറഞ്ഞു. എന്നാൽ എനിക്ക് അത് അതൊരു ഷോക്ക് തന്നെ ആയിരുന്നു. അദ്ദേഹത്തിന്റെ പ്രവർത്തികൾ എനിക്ക് ഒരു കെയറിങ് ആണെന്ന് തോന്നിയത് കൊണ്ടാണ് എനിക്ക് ഇഷ്ടം ഉണ്ടായത്. തുടർന്ന് എനിക്ക് ആരിലും വിശ്വാസം ഇല്ലാതെ ആയി. രഞ്ജിനി ഹരിദാസ് പറയുന്നു.