സുബിയുടെ മരണാന്തര ചടങ്ങിൽ രഞ്ജിനി ഹരിദാസ് കൂളിംഗ് ഗ്ലാസ് വെച്ച് വന്ന സംഭവം; പ്രതികരണവുമായി ആര്യ..!!

19,296

മലയാളത്തിലെ പ്രിയ താരം സുബി സുരേഷിന്റെ വിയോഗ വാർത്ത ഞെട്ടലോടെ ആയിരുന്നു മലയാളികൾ കേട്ടതും അറിഞ്ഞതും എല്ലാം. അസുഖ ബാധിതയായി ചികിത്സയിൽ ആയിരുന്ന സുബി ആശുപ്രതിയിൽ വെച്ച് തന്നെ നമ്മെ വിട്ട് പിരിയുകയായിരുന്നു.

മലയാള സിനിമ താരം അതിനപ്പുറം അവതാരക, സ്റ്റേജ് ഷോകളിൽ തിളങ്ങി നിൽക്കുന്ന കോമഡി താരം എന്നി നിലകളിൽ എല്ലാം തിളങ്ങിയിട്ടുള്ള സുബിയെ അവസാനമായി ഒന്നുകാണാനായി മലയാളത്തിലെ പ്രിയ താരങ്ങൾ എല്ലാവരും ഓടിയെത്തിയിരുന്നു.

ആ കൂട്ടത്തിൽ ആയിരുന്നു ആദരാഞ്ജലികൾ അർപ്പിക്കാൻ അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസും എത്തിയത്. എന്നാൽ രഞ്ജിനി ഹരിദാസ് എത്തിയത് പിന്നീട് വിവാദമായി മാറുക ആയിരുന്നു. മരണ വീട്ടിലേക്ക് വന്നപ്പോൾ രഞ്ജിനി ഹരിദാസ് കൂളിംഗ് ഗ്ലാസ് വെച്ചിരുന്നു എന്നും രഞ്ജിനി ഹരിദാസ് കൂളിംഗ് ഗ്ലാസ് വെച്ച് ലിപ്സ്റ്റിക്ക് ഒക്കെ ഇട്ടാണ് എത്തിയത് എന്നായിരുന്നു ഒരു വിഭാഗം ആളുകൾ സോഷ്യൽ മീഡിയ വഴി വിമർശനം നടത്തിയത്.

നിനക്കും ഇങ്ങനെ ഒരു ദിവസം വരും അന്നും കൂളിംഗ് ഗ്ലാസ് വെച്ച് തന്നെ കിടക്കണം എന്നൊക്കെ ആയിരുന്നു കമെന്റുകൾ നിറഞ്ഞത്. എന്നാൽ താരത്തിനെ പിന്തുണച്ചും നിരവധി കമെന്റുകൾ വന്നിരുന്നു. സെലിബ്രിറ്റി ആണെങ്കിൽ കൂടിയും അവരും മനുഷ്യരാണ്.

മീഡിയക്ക് മുന്നിൽ കൂടി വരുമ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുകൾ ആരെങ്കിലും കാണുമെന്ന് കരുതിയാകും അങ്ങനെ ചെയ്തത് എന്നും ഒരു വിഭാഗം ആളുകൾ കമന്റ് ചെയ്യുന്നുണ്ട്. എന്നാൽ നിരവധി വിമർശനങ്ങൾ ഉയരുമ്പോൾ ഈ വിഷയത്തിൽ മറുപടിയുമായി മലയാളികളുടെ പ്രിയ താരമായ ബഡായി ആര്യ തന്നെ പറയുന്നത് ഇങ്ങനെയാണ്..

സോഷ്യൽ മീഡിയയിൽ കമന്റ് ഇടുന്ന ആളുകൾ ഒന്നും ഇതൊന്നും ചേച്ചിയെ നേരിട്ട് കണ്ടാൽ ചോദിക്കാൻ പോകുന്നില്ല. അതിനുള്ള ധൈര്യവും കാണില്ല. ഒരു പബ്ലിക്ക് ഫിഗറിനെ പബ്ലിക്കിളി ക്രിട്ടിസൈസ് ചെയ്യാൻ എളുപ്പമാണ്. എന്നാൽ നേരിട്ട് ഇതൊന്നും ചോദിക്കാൻ ആർക്കും ധൈര്യം കാണില്ല.

സോഷ്യൽ മീഡിയ എന്നുള്ളത് നെഗറ്റീവ് ആയും പോസിറ്റീവ് ആയും ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ്. ചേച്ചിയുടെ രണ്ടു ക്ലിപ്പുകൾ ലഭിച്ചപ്പോൾ നെഗറ്റീവ് ആയി പറയാൻ തുടങ്ങി. കാരണം സോഷ്യൽ മീഡിയ വന്നതോടെ മുഖം ഇല്ലാതെ എന്തും എഴുതി വിടാനുള്ള ഫ്രീഡം ആളുകൾക്ക് ലഭിച്ചു തുടങ്ങി.

സോഷ്യൽ മീഡിയയിൽ ലഭിക്കുന്ന ആ ഫ്രീഡത്തെ ആവശ്യമില്ലാത്ത രീതിയിൽ ആണ് ആളുകൾ കൂടുതലായി ഉപയോഗിക്കുന്നത്. അതാണ് നമ്മൾ കാണുന്നത്. എന്നാൽ കൂളിംഗ് ഗ്ലാസ് ധരിച്ച് സുബി ചേച്ചിയുടെ വീട്ടിൽ പോയതിനു രഞ്ജിനി ചേച്ചിയുടെ വീട്ടിൽ പോയി ആരെങ്കിലും ചീത്ത വിളിക്കുമോ..

നിങ്ങൾക്ക് നാണം ഇല്ലേ സ്ത്രീയെ.. കൂളിംഗ് ഗ്ലാസ് വെച്ച് മരണ വീട്ടിൽ ചെന്ന് നിൽക്കാൻ എന്ന് ചേച്ചിയോട് നേരിട്ട് ആരെങ്കിലും ചോദിക്കുമോ.. ഇല്ല. എന്നാൽ സോഷ്യൽ മീഡിയ ചോദിക്കും കാരണം ഐഡന്റിറ്റി വെളിപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ..സോഷ്യൽ മീഡിയ വഴി എന്ത് തോന്ന്യാസവും ആകാം ആര്യ പറയുന്നു.