നയൻതാരയും വിഘ്‌നേഷും കുഞ്ഞിനെ ദത്തെടുത്തു..? പോരാത്തതിന് ഗർഭിണിയും; വിഗ്നേഷ് ശിവന്റെ പോസ്റ്റ് വൈറൽ..!!

184

മനസ്സിനക്കരെ എന്ന ചിത്രത്തിൽ ഒരു പാവം പെൺകുട്ടിയായ മികച്ച അഭിനയം കാഴ്ച വെച്ച നയൻ‌താര ഇന്ന് എത്തി നിൽക്കുന്നത് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ പദവിയിൽ ആണ്. തെന്നിന്ത്യൻ സിനിമ ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം കൂടിയാണ് നയൻ‌താര.

മലയാളത്തിൽ സത്യൻ അന്തിക്കാട് ചിത്രത്തിൽ കൂടി ആയിരുന്നു നയൻസിന്റെ തുടക്കം എങ്കിൽ കൂടിയും ഗ്ലാമർ താരമായി ശരത് കുമാറിന്റെ നായികയായി അയ്യാ എന്ന ചിത്രത്തിൽ കൂടി തമിഴകത്തിൽ അരങ്ങേറിയതോടെ താരത്തിന്റെ ശുക്രൻ തെളിഞ്ഞു എന്ന് വേണം പറയാൻ. പ്രണയം എന്നത് നയൻ‌താരക്ക് പുത്തരി അല്ലങ്കിൽ കൂടിയും ഏറെ കാലമായി നയൻ‌താര സംവിധായകൻ വിഗ്നേഷ് ശിവനുമായി പ്രണയത്തിൽ ആണ്.

ചിമ്പുവും പ്രഭുദേവയും ഒക്കെ ആയി പ്രണയത്തിൽ ആയി ഏറെ വിവാദം ഉണ്ടാക്കി എങ്കിൽ കൂടിയും ഇന്നും വിവാദങ്ങൾ ഒന്നും ഉണ്ടാക്കതെ സന്തോഷം മാത്രം നൽകുന്ന നയൻസ് വിഗ്നേഷ് പ്രണയം എന്നും സോഷ്യൽ മീഡിയയിൽ ട്രെന്റ് ആകാറുണ്ട്. ഇരുവരുടെയും ഒന്നിച്ചു ഉള്ള യാത്ര ചിത്രങ്ങൾ അടക്കം വിഗ്നേഷ് ഇൻസ്റ്റാഗ്രാമിൽ കൂടി പങ്കുവെക്കാറും ഉണ്ട്.

നയൻതാരയുടെ 35 ആം പിറന്നാൾ ഇരുവരും അമേരിക്കയിൽ ആണ് ആഘോഷിച്ചത്. ഇപ്പോൾ മാതൃദിനത്തിൽ നയൻതാരയ്ക്ക് നൽകിയ ആശംസകളിലെ വരികൾ ആണ് ഗോസ്സിപ് കോളങ്ങളിൽ വാർത്ത ആകുന്നത്. മാതൃദിനത്തിൽ ആശംസ നൽകുന്നതിനൊപ്പം തന്നെ ഒരു കുഞ്ഞിനെ എടുത്തു നിൽക്കുന്ന നയൻതാരയുടെ ഫോട്ടോയും ചെർത്തിട്ടുണ്ട്.

എന്റെ ഭാവി മക്കളുടെ അമ്മയുടെ കയ്യിൽ ഇരിക്കുന്ന കുഞ്ഞിന്റെ അമ്മക്ക് മാതൃദിനാശംസകൾ എന്നാണ് നയൻതാരക്ക് ആശംസ അറിയിച്ചുള്ള പോസ്റ്റിൽ വിഗ്നേഷ് ശിവൻ കുറിച്ചത്.

ഈ പോസ്റ്റുകൂടി എത്തിയതോടെ ഇരുവരുടെയും കല്യാണം ഉടൻ ഉണ്ടാവും എന്നുള്ള ആകാംക്ഷയിൽ ആണ് ആരാധകർ. അതെ സമയം നയൻസ് ഗർഭിണി ആയോ എന്നും കുഞ്ഞിനെ ദത്തെടുത്തോ എന്നൊക്കെ ഉള്ള കമന്റ് ആണ് വിഗ്നേഷിന്റെ പോസ്റ്റിൽ ആരാധകർ ചെയ്തിരിക്കുന്നത്. അതുപോലെ തന്നെ നയൻതാരയുടെ അമ്മയ്ക്കും വിഗ്നേഷ് മാതൃദിനാശംസകൾ നേർന്നിരുന്നു.

അമ്മയുടെയും നയൻസിന്റെ വളരെ ചെറുപ്പത്തിൽ ഉള്ള ഒരു ഫോട്ടോയും ഷെയർ ചെയ്തായിരുന്നു ആശംസ അറിയിച്ചത്.

You might also like