കടുവാക്കുന്നേൽ കരുവാച്ചനായി സുരേഷ് ഗോപി വരുന്നു; 250ആം ചിത്രത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ..!!

158

ആനക്കാട്ടിൽ ചാക്കോച്ചി പോലൊരു ഇരട്ട ചങ്കുള്ള കഥാപാത്രവുമായി സുരേഷ് ഗോപി വീണ്ടും എത്തുന്നു എന്നുള്ള റിപോർട്ടുകൾ പുറത്തു. തന്റെ 250 ആം ചിത്രത്തിൽ കടുവാക്കുന്നേൽ കരുവാച്ചൻ എന്ന മാസ്സ് കഥാപാത്രം ആയിട്ടാണ് സുരേഷ് ഗോപി എത്തുന്നത്.

ആ ചിത്രത്തിന്റെ ഗെറ്റപ്പിൽ ഉള്ള ഫോട്ടോ ഷൂട്ടിന് വേണ്ടിയാണ് താൻ ഇപ്പോൾ മീശ വെച്ചിരിക്കുന്നത് സുരേഷ് ഗോപി തന്നെ പറഞ്ഞിരുന്നു. നവാഗതനായ മാത്യു തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമൽ നീരദ് സംവിധാനം ചെയ്ത സി ഐ ഏ ആസിഫ് അലി നായകനായി എത്തിയ അണ്ടർ വേൾഡ് എന്നി ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ഷിബിൻ ഫ്രാൻസിസ് ആണ് കഥയും തിരക്കഥയും ഒരുക്കുന്നത്.

മാത്യു തോമസ് മലയാളത്തിലെ സൂപ്പർഹിറ്റ് സംവിധായകർക്ക് ഒപ്പം സഹ സംവിധയാകൻ ആയി പ്രവർത്തിച്ചിട്ടുണ്ട്. അമൽ നീരദ്, ജോണി ആന്റണി, രഞ്ജിത്ത് ശങ്കർ എന്നിവർക്ക് ഒപ്പം മാത്യു പ്രവർത്തിപ്പിച്ചിട്ടുണ്ട്. വരത്തൻ, കെട്ട്യോളാണ് മാലാഖ, ഉണ്ട എന്നി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.

സുരേഷ് ഗോപിയുടെ സുവർണ്ണ കാലഘട്ടത്തിൽ ഇറങ്ങിയ ലേലത്തെ ഓർമ്മിപ്പിക്കുന്ന ചിത്രം ആയിരിക്കും ഇതെന്ന് അറിയുന്നു. പുലിമുരുകൻ , ഒടിയൻ ചിത്രങ്ങൾക്ക് വേണ്ടി ഛായാഗ്രഹണം ചെയ്ത ഷാജി കുമാർ ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

ജോജു ജോർജ്ജ് മുകേഷ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു എന്നുള്ള റിപ്പോർട്ടുകൾ ഉള്ള ചിത്രം ഏപ്രിൽ 20 നു ഷൂട്ടിംഗ് ആരംഭിക്കാൻ ആയിരുന്നു പ്ലാൻ ചെയ്തിരുന്നത്.