കൊച്ചി മൾട്ടിപ്ലെക്സിൽ ഒരു കോടി കടന്ന് ഒടിയൻ..!!

45

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ചു നവാഗതനായ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമാണ് ഒടിയൻ, ആദ്യ ദിനം വന്ന സമ്മിശ്ര പ്രതികരണങ്ങളെ കാറ്റിൽ പറത്തി, കുടുംബ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി ഒടിയൻ മാണിക്യനേയും പ്രഭയയെയും സ്വീകരിച്ചപ്പോൾ, വലിയ ജനതിരക്കോടെയാണ് ചിത്രം തീയറ്ററുകളിൽ മുന്നേറുന്നത്.

ഡിസംബർ 14ന് എത്തിയ ചിത്രം 14 ദിവസങ്ങൾ പിന്നിടുമ്പോൾ ഈ ക്രിസ്തുമസ് അവധിക്കാലത്ത് എത്തിയ മറ്റു മലയാള ചിത്രങ്ങളെ കീഴടക്കി മുന്നേറുകയാണ്.

ആദ്യ പതിനഞ്ച് ദിവസങ്ങൾ കൊണ്ട് 409 ഷോയിൽ നിന്നും കൊച്ചി മൾട്ടിപ്ലെക്സിൽ നിന്നും ഒടിയൻ നേടിയത് ഒരു കോടി രൂപയാണ്, കൊച്ചി മൾട്ടിപ്ലെക്സിൽ ഒരു കോടി നേട്ടം കൈവരിക്കുന്ന മോഹൻലാലിന്റെ അഞ്ചാമത്തെ ചിത്രമാണ് ഒടിയൻ.

തേങ്കുകുരിശ്ശിയിലെ ഒടിയൻ മാണിക്യന്റെ കഥ പറയുന്ന ചിത്രത്തിൽ മധുര പ്രണയവും കുടുംബ ബന്ധങ്ങളും നാട്ടിൽപുരവും അതോടൊപ്പം പീറ്റർ ഹെയ്ൻ ഒരുക്കിയ കിടിലം ആക്ഷൻ രംഗങ്ങളും ഹൈലൈറ്റ് ആണ്. മഞ്ജു വാര്യർ നായികയായി എത്തുന്ന ചിത്രത്തിൽ പ്രകാശ് രാജ് ആണ് വില്ലൻ ആയി എത്തുന്നത്, നരേൻ, ഇന്നസെന്റ്, സിദ്ദിക്ക് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. ദേശിയ അവാർഡ് ജേതാവ് ഹരികൃഷ്ണന്റെയാണ് തിരക്കഥ, എം ജയചന്ദ്രൻ ഈണം ഗാനങ്ങൾ ചിത്രത്തിൽ കൂടുതൽ മധുരം നൽകുന്നു.

You might also like