ഓസ്കാറിന് അഭിനയത്തിവുള്ള ചിത്രമായിരുന്നു പാദമുദ്ര; മാധവിക്കുട്ടിയുടെ വാക്കുകൾ ഇങ്ങനെ..!!

304

ലോക സിനിമയിലെ ഏറ്റവും മികച്ച നടന്മാരുടെ ലിസ്റ്റ് എടുത്താൽ അതിൽ ഒരാൾ മലയാള സിനിമയുടെ അഭിമാനമായ മോഹൻലാൽ ആയിരിക്കും. മോഹൻലാൽ ചെയ്യാതെ കഥാപാത്രങ്ങൾ ഉണ്ടോ എന്ന് സംശയമാണ്. ഏത് വേഷവും തന്മയതോടെ ചെയ്യാൻ മോഹന്ലാലിനോളം കഴിവുള്ള മറ്റൊരു നടൻ ഇൻഡ്യയിൽ ഇല്ല.

ചെയ്യുന്ന കഥാപാത്രം ഏതായാലും തന്റേതായ മുഖ മുദ്ര പതിപ്പിക്കുന്ന നടനാണ് മോഹൻലാൽ, വാനപ്രസ്ഥം, തന്മാത്രയും പ്രണയവും കിരീടവും എന്നും അവിസ്മരണീയ കഥാപാത്രങ്ങളായി നിലനിൽക്കുമ്പോഴും, മാതുപണ്ടാരത്തെയും കുട്ടപ്പനെയും മലയാളികൾ ഒരിക്കലും മറക്കില്ല.

മോഹൻലാൽ എന്ന നടന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങൾ എടുത്താൽ അതിൽ ഉണ്ടാവും പാദമുദ്രയിലെ ഈ രണ്ട് കഥാപാത്രങ്ങളും.

1988ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് ആർ സുകുമാരൻ ആയിരുന്നു, മോഹൻലാലിന് ഒപ്പം പ്രധാന വേഷങ്ങളിൽ എത്തിയത്, സീമയും നെടുമുടി വേണുവും, മോഹൻലാൽ ഇരട്ട വേഷങ്ങളിൽ എത്തിയ ചിത്രം അന്ന് ഏറ്റവും കൂടുതൽ ജന ശ്രദ്ധ നേടിയ ചിത്രമായിരുന്നു.

പാദമുദ്രയിലെ അഭിനയത്തിന് മോഹൻലാൽ മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ് നേടിയിരുന്നു, പക്ഷെ മികച്ച ചിത്രം ആയിരുന്നിട്ട് കൂടി ഏറെ വിർശനങ്ങൾ നേരിടേണ്ടി വന്നു പാദമുദ്രക്ക്, അന്നത്തെ മാധ്യമങ്ങളിൽ വന്ന ആദ്യ നെഗറ്റീവ് റിപ്പോർട്ടുകൾക്ക് തടയിട്ടത് എഴുത്തുകാരി മാധവിക്കുട്ടിയുടെ വാക്കുകൾ ആയിരുന്നു.

മാധവികുട്ടിയുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു “ഓസ്കാർ വരെ ലഭിക്കേണ്ട അഭിനയത്തികവുള്ള സിനിമയാണ് പാദമുദ്ര” ഈ വാക്കുകൾ ആയിരുന്നു ആദ്യം വന്ന നെഗറ്റിവ് റിപ്പോർട്ടുകളെ തകർത്തെറിഞ്ഞത്.

പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് പാദമുദ്രയുടെ സംവിധായകൻ ആർ സുകുമാരൻ ഇക്കാര്യം വെളിപ്പെടുത്തിയത്, അതോടൊപ്പം ഒടിയൻ നേരിട്ട ആദ്യ നെഗറ്റീവ് റിപ്പോർട്ടുകളും ഇങ്ങനെ തന്നെ ആണെന്നും അതിനെ എല്ലാം തരണം ചെയ്യാൻ കഴിവുള്ള നടനാണ് മോഹൻലാൽ എന്നും സുകുമാരൻ പറയുന്നു.

“മോഹൻലാൽ ചിത്രങ്ങളെ കൂട്ടം ചേർന്ന് ആക്രമിക്കുന്ന പ്രവണത പണ്ടത്തെപ്പോലെ ഇപ്പോഴും നിലനിൽക്കുന്നു, ആരോപണങ്ങൾ തളച്ചിടാൻ കഴിയുന്ന വ്യക്തിയല്ല മോഹൻലാൽ” – ആർ സുകുമാരൻ ഒടിയന് നേരെയുള്ള ആക്രമണങ്ങളെ കുറിച്ചു ചോദിച്ചപ്പോൾ വ്യക്തമാക്കിയത് ഇങ്ങനെയായിരുന്നു.

You might also like